Wednesday, July 29, 2009

Sri Narayana Guru – Complete Works – Malayalam ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണകൃതിക‍ള്‍

ശ്രീനാരായണഗുരുദേവന്റെ (1854 – 1928) ഗദ്യപദ്യകൃതികളുടെ ഒരു സമാഹാരമാണീ ഗ്രന്ഥം. മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലായി 57 കൃതികള്‍ ഇതില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു. ഗുരുദേവകൃതികളെ ഇതില്‍ അഞ്ചു വിഭാഗങ്ങളിലായാണ് തരം തിരിച്ചിരിക്കുന്നത്.

1. സ്തോത്രങ്ങള്‍
2. ഉദ്ബോധനകൃതികള്‍
3. ദാര്‍ശനികകൃതികള്‍
4. തര്‍ജ്ജമകള്‍
5. ഗദ്യകൃതികള്‍

സാമൂഹ്യപരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ ശ്രീനാരായണ ഗുരുവിന് നാം വളരെയധികം അംഗീകാരങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഋഷിതുല്യനായ ജ്ഞാനി, ഒരു മഹായോഗി, ദീപ്തമായി കാവ്യാനുഭവം തരുവാന്‍ കെല്പുള്ള സര്‍വലക്ഷണയുക്തനായ കവി, എന്നീ നിലയില്‍ അദ്ദേഹത്തെ ഇനിയും നാം അറിയാന്‍ ബാക്കിയുണ്ട്‌. കേരളീയ സമൂഹം അതിന്‌ ബാദ്ധ്യസ്ഥമാണ്‌. ഗുരുദേവകൃതികളുടെ പഠനം ഗുരുദേവനെ പൂര്‍ണ്ണമായറിയാന്‍ നമുക്ക് സഹായകമാകുമെന്നു പ്രത്യാശിക്കട്ടെ.

ഗുരുദേവന്റെ സമ്പൂര്‍ണ്ണകൃതികള്‍ free domain ല്‍ വരണമെന്ന എന്റെ അഭിലാഷം ഇതോടെ പൂവണിയുയുകയാണ്. ഈ ഇ-പുസ്തകം എല്ലാ മലയാളികള്‍ക്കുമായി സസന്തോഷം സമര്‍പ്പിക്കുന്നു.

ഈ ഇ-പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതില്‍ എന്റെ സുഹൃത്ത് രാമചന്ദ്രന്‍ (ramu.vedanta) നല്ലൊരു പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യം കടപ്പാടോടെ സ്മരിക്കുന്നു.

ഈ ഇ-പുസ്തകത്തില്‍ എന്തെങ്കിലും തെറ്റുകള്‍ നിങ്ങളൂടെ ശ്രദ്ധയില്‍പെട്ടാല്‍ എന്നെ അറിയിക്കുവാനപേക്ഷിക്കുന്നു.

ഡൗണ്‍ലോഡ്


Sri Narayana Guru - Complete Works - Malayalam -

No comments:

Post a Comment