Showing posts with label ഷണ്മുഖസ്തോത്രം. Show all posts
Showing posts with label ഷണ്മുഖസ്തോത്രം. Show all posts

Sunday, July 12, 2009

Shanmukha Stotram ഷണ്മുഖസ്തോത്രം

അര്‍ക്കബിംബമൊരാറുദിച്ചുയരുന്നപോലെ വിളങ്ങിടും
തൃക്കിരീടജടയ്ക്കിടയ്ക്കരവങ്ങളമ്പിളി തുമ്പയും
ദുഷ്കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗങ്ഗയും
ഹൃത്കുരുന്നിലെനിക്കു കാണണമെപ്പോഴും ഗുഹ, പാഹിമാം. 1

ആറും വാര്‍മതിയോടെതിര്ത്തു ജയിച്ചിടും തിരുനെറ്റിമേ-
ലാറിലും മദനംപൊരിച്ച വലിപ്പമുള്ളൊരുകണ്കളും
കുറൊടും നിജഭക്തരക്ഷവരുത്തുവാനിളകീടുമ-
ക്കാര്‍തൊനഴുംപുരികങ്ങളും മമ കാണണം ഗുഹ, പാഹിമാം. 2

ഇന്ദുബിംബവിഭാവസുക്കളിടംവലം നയനങ്ങളാ-
മിന്ദുബിംബമുംഖങ്ങളും തിരുനാസികാവലിയും തഥാ
കര്‍ണ്ണബമണ്ഡലമണ്ഡലീകൃതഗണ്ഡപാളിയുമെന്നുടേ
കണ്ണിണയ്ക്കുതിഥീഭവിക്കണമെപ്പൊഴും ഗുഹ, പാഹിമാം. 3

ഈശ, നി‍ന്‍പവിഴംതൊഴും രദനച്ഛദങ്ങളുമുല്ലസത്-
കേശപേശലദന്തതാടികളും കറുത്ത ഗളങ്ങളും
ഭാസുരാകൃതികൈകളില്‍ തിരുവായുധങ്ങളൊടും മമ
കേശനാശനസിദ്ധയേ വരുകാശു, ഷണ്മുതഖ, പാഹിമാം. 4

ഉള്ളിലുള്ളൊരു ദോഷഭാരമൊഴിപ്പതിന്നതിസൗരഭം
വെള്ളിമുത്തു പളുങ്കൊടൊത്തു കൊരുത്തു ചാര്‍ത്തിയ മാറിടം
വള്ളിതന്മണവാള, നിന്നുദരാഭയും തിരുനാഭിയും
ഉള്ളിലാകണമെപ്പൊഴും പരിശുദ്ധയേ ഗുഹ, പാഹിമാം. 5

ഊഢകാന്തികലര്‍ന്നിടും ത്രിവലിക്കടിക്കു കടിസ്ഥലാ-
രുഢകാഞ്ചനകാഞ്ചിസഞ്ചിതചേലയും കടിസൂത്രവും
രുഢമായ് വിലസുന്ന തൃത്തട മുട്ടടുത്ത കണങ്കഴല്‍‍-
പ്രൗഢിയും മമ കാണണം പരിചോടു ഷണ്മുുഖ, പാഹിമാം. 6

ഋക്ഷവത്ക്കുതികൊള്ളുമെന്മനമിക്കണക്കു വരാതിനി
രക്ഷചെയ്‌വതിനൊച്ചയുള്ള ചിലമ്പിടും നരിയാണിയും
പക്ഷിവാഹനഭാഗിനേയ, മയൂരപൃഷ്ഠടമമര്‍ന്നു വ-
ന്നഷിഗോചരമായ് വിളങ്ങണമെപ്പൊഴും ഗുഹ, പാഹിമാം. 7

ഋഔണബന്ധമെനിക്കനവിങ്കലും കരുതേണ്ട മത്-
പ്രാണനാഥ ഭവത്പദപ്രപദത്തിലെത്തുകിലാമയം
ക്ഷീണമായ് മരുവും സരോരുഹശോഭതേടിന പാദവും
കാണണം പദവിക്രമങ്ങ‍ള്‍ നഖങ്ങളും ഗുഹ, പാഹിമാം. 8

ലുപ്ത പിണ്ഡപിതൃപ്രതികിയ ചെയ്‌വതിന്നുമിതൊന്നിനും
ക്ലിപ്തമില്ലയെനിക്കു താവകപാദസേവനമെന്നിയേ
ലബ്ധവിദ്യനിവ‍ന്‍ ഭവത്കൃപയുണ്ടിതെങ്കിലനന്യസം-
തൃപ്തിതയും പദഭക്തിയും വരുമാശു ഷണ്മുമഖ, പാഹിമാം. 9

ലുതമുള്ളിലിരുന്ന നൂലുവലിച്ചു മുത്തുകളിച്ചതും
സാദരം തനതുള്ളിലാക്കി രമിച്ചിടും പടി മായായ
ഭൂതഭൗതികമൊക്കെയും പതിവായെടുത്തു ഭരിച്ചഴി-
ച്ചാദിമുച്ചുടരായ് വിളങ്ങുമനന്ത, ഷണ്മുഖ, പാഹിമാം 10

എട്ടുചുറ്റൊടു മോഷമാര്ഗ്ഗ മടച്ചു മേവിന കുണ്ഡലി-
ക്കേട്ടറുത്തു കിളര്ന്നുങ മണ്ഡലവും പിളര്‍ന്നു് ഭവത്പദം
തുഷ്ടിയോടു പിടിപ്പതിന്നരുളുന്നതെന്നു ഭവാബ്ധിയില്‍-
പ്പെട്ടുപോകരുതിന്നിയും ഭഗവാനെ, ഷണ്മുഖ, പാഹിമാം. 11

ഏതുമൊന്നു ഭവാനൊഴിഞ്ഞടിയന്നൊരാശ്രയമാരുമീ
ഭുതലത്തിലുമെങ്ങുമില്ല കൃപാനിധേ, കരുതേണമേ!
കാതിലോല യിതെന്നു ചിന്തതുടര്‍ന്നിനടും മയി സന്തതം
ഭാതി യാവദനങ്ഗ്ദാഹികടാക്ഷമഗ്നിജ, പാഹിമാം. 12

ഐശബീജമതിങ്കല്‍ നിന്നുളവായ നിന്തുരുമേനിയി-
ങ്ങാശുശുക്ഷണി മിന്നലോടുപമിക്കുമിന്നികടത്തിലും
നാശഹീനനതാമഗസ്ത്യമുനീന്ദ്രസന്നിധിയിങ്കില്നി-
ന്നാശിഷാ ഗുരുനാഥനായകണക്കു ഷണ്മുുഖ, പാഹിമാം. 13

ഒന്നുപോലഖിലാണ്ഡകോടിയകത്തടച്ചതിനുള്ളിലും
തന്നകത്തിലുമെങ്ങുമൊക്കെനിറഞ്ഞു തിങ്ങിവിളങ്ങിടും
നിന്നരുള്‍ക്കൊരിടം കൊടുപ്പതിനൊന്നുമില്ലയിതെപ്പൊഴോ
നിന്നില്‍നിന്നരുള്‍കൊണ്ടു ജാതമിതൊക്കെയും ഗുഹ, പാഹിമാം 14

ഓമിതി പ്രണവപ്രണഷ്ടകലിപ്രദോഷമനസ്സില്‍ നി -
ന്നോമനപ്പുതുമേനികണ്ടു കരംകുവിപ്പതിനാശയാ
പുമണം ബുധപൂജിതം പെരുമാറുമങ്ഘ്രിസരോരുഹേ
നാമനം വിതനോമി നാശഹീന, ഷണ്മുേഖ, പാഹിമാം. 15

ഔഡുമണ്ഡലമദ്ധ്യവര്‍ത്തി യതാംശശാങ്കനിഭന്ല‍ ഭവാ‍ന്‍
കൈടഭാരിസരോരുഹാസനദേവതാസു മഹാമതേ
ഐഡഭാവമൊഴിക്ക മേ തവ തൃച്ചിലമ്പൊലികേള്‍ക്കുവാ-
നീഡയാമി ഭവത്പമദംബുജമെപ്പൊഴും ഗുഹ, പാഹിമാം. 16

അംബുധിത്തിരയും തിരക്കുമിളപ്രവാഹവുമൊക്കെയോ-
രംബുരാശിയതായടങ്ങിയൊടുങ്ങിടും പടിനിന്നില്‍ നി്
ന്നംബ പൊങ്ങിമറിഞ്ഞുയര്‍ന്നു മറഞ്ഞിടുന്നഖിലാണ്ഡവും
അംബയാ സഹ വര്ത്തഞമാന, വിജന്മ, ഷണ്മുഡഖ, പാഹിമാം. 17

അല്ലിലും പകലും ഭവദ്പദപല്ലവങ്ങളിലല്ലയോ
ചൊല്ലിയ്യിങ്ങനെ സൗമ്യമാംമുതലുള്ളടക്കിയിരിപ്പതും
കൊല്ലുവാന്‍ കൊലയാനപോലെയണഞ്ഞിടും മലമായയേ
വെല്ലുവാനൊരുമന്ത്രമിങ്ങരുളീടു ഷണ്മുലഖ, പാഹിമാം. 18

കഷ്ടമിക്കലിയില്‍ക്കിടന്നുഴലുന്നതൊക്കെയുമങ്ങു സ-
ന്തുഷ്ടാനായ് സുഖമോടു കണ്ടു രസിച്ചിരിക്കുക യോഗ്യമോ?
ക്ലിഷ്ടതയ്ക്കൊരിടം കൊടുക്കണമെന്നു നിന്തിരുവുള്ളിലു-
ണ്ടിഷ്ടമെങ്കിലടിക്കടുത്തിടുമെന്നിലോ ഗുഹ, പാഹിമാം. 19