Showing posts with label 9.പലവക. Show all posts
Showing posts with label 9.പലവക. Show all posts

Sunday, July 12, 2009

Samasya സമസ്യ

ഒരു സമസ്യ

ഗുരു - കോലത്തുകര കുടികൊണ്ടരുളും
ബാലപ്പിറ ചൂടിയ വാരിധിയേ

ആശാന്‍ - കാലന്‍ കനിവറ്റു കുറിച്ചുവിടു-
ന്നോലപ്പടിയെന്നെയയയ്ക്കരുതേ.

വിദ്യാവിലാസിനി മാസികയില്‍ വന്ന ഒരു സമസ്യാപൂരണം

കാലദേശകനകങ്ങള്‍ വിസ്മൃതി കരസ്ഥ-
മാക്കുമതുപോലെയ-
പ്പാലെടുത്തുപരുകും ഖഗം ബകമെതൃത്തു
ശുക്തിയതുപോലെതാന്‍
വേല ചെയ്തുലയില്‍ വച്ചുരുക്കിയൊരിരുമ്പി-
ലൊറ്റിയ ജലം വിയ-
ജ്ജ്വാലയില്‍ പണമറിഞ്ഞു കൊള്ളുമുപദേശ-
മോര്‍ക്കിലിതുപോലെയാം

Mangalasamsakal മംഗളാശംസകള്‍

1926ല്‍ ധര്‍മ്മകുമാരന്‍ എന്ന മാസികയ്ക്കു എഴുതിക്കൊടുത്തത്

കര്‍മ്മം പരോപകാരം
ധര്‍മ്മോപേതം പരത്തി ലോകത്തില്‍
ശര്‍മ്മമമര്‍ന്നു വളര്‍ന്നീ
ധര്‍മ്മകുമാരന്‍ ജയിക്ക ജനതയ്ക്കായ്.

മൂലൂരിന് ആശംസ

ഗാനാമൃതം പത്മനാഭ-
കവേരാസ്യേന്ദുനിര്‍ഗതം
പീത്വൈതദിഹ ഭദ്രാണി
കുര്‍വ്വന്ത്വവിരതം ബുധാഃ

ഹരിശ്ചന്ദ്രയശോ ഗാതു-
സദ്വൃത്തൈസ്തവശോഭിതം
സമുത്സുകസ്യ ഭദ്രാണി
സന്തു ശീഘ്രസമാപ്തയേ.

ധര്‍മ്മം പത്രത്തിനാശംസ

നിര്‍മത്സരപ്രമോദായ
ജീയാന്നിത്യമിദം ഭുവി
പത്രമശ്വത്ഥജമിവ
സുപ്രസംഗൈരലംകൃതം

വിദ്യാനന്ദസ്വാമിക്കാശംസ

മമാന്തേവാസിനോ വിദ്യാ-
നന്ദസ്യാസ്യോദ്ഗതാ ബുധൈഃ
ദൃശ്യതാമ് ബാലകസ്യേവ
വ്യാഖ്യേയം ദീധിതിര്‍ മുദാ.

Charamaslokangal - ചരമശ്ലോകങ്ങള്‍

(ചട്ടമ്പിസ്വാമികള്‍ മഹാസമാധി പ്രാപിച്ചപ്പോള്‍ എഴുതിയത്)

സര്‍വ്വജ്ഞ ഋഷിരുത്ക്രാന്തഃ
സദ്ഗുരുഃ ശുകവര്‍ത്മനാ
ആഭാതി പരമവ്യോമ്നി
പരിപൂര്‍ണ്ണകലാനിധിഃ

ലീലയാ കാലമധികം
നീത്വാऽന്തേ സ മഹാപ്രഭുഃ
നിസ്സ്വം വപുഃ സമുത്സൃജ്യ
സ്വം ബ്രഹ്മ വപുരാസ്ഥിതഃ

Saturday, July 11, 2009

Srikrishna Darshanam ശ്രീകൃഷ്ണദര്‍ശനം

ഭൂയോവൃത്തിനിവൃത്തയായ്ബ്‌ഭുവനവും-
സത്തില്‍ തിരോഭൂതമായ്
പീയൂഷധ്വനിലീനമായ്ച്ചുഴലവും
ശോഭിച്ചു ദീപപ്രഭ
മായാമൂടുപടം തുറന്നു മണിരംഗത്തില്‍
പ്രകാശിക്കുമ-
ക്കായാവിന്‍ മലര്‍മേനി കൗസ്തുഭമണി-
ഗ്രീവന്റെ ദിവ്യോത്സവം