Showing posts with label മംഗളാശംസകള്‍. Show all posts
Showing posts with label മംഗളാശംസകള്‍. Show all posts

Sunday, July 12, 2009

Mangalasamsakal മംഗളാശംസകള്‍

1926ല്‍ ധര്‍മ്മകുമാരന്‍ എന്ന മാസികയ്ക്കു എഴുതിക്കൊടുത്തത്

കര്‍മ്മം പരോപകാരം
ധര്‍മ്മോപേതം പരത്തി ലോകത്തില്‍
ശര്‍മ്മമമര്‍ന്നു വളര്‍ന്നീ
ധര്‍മ്മകുമാരന്‍ ജയിക്ക ജനതയ്ക്കായ്.

മൂലൂരിന് ആശംസ

ഗാനാമൃതം പത്മനാഭ-
കവേരാസ്യേന്ദുനിര്‍ഗതം
പീത്വൈതദിഹ ഭദ്രാണി
കുര്‍വ്വന്ത്വവിരതം ബുധാഃ

ഹരിശ്ചന്ദ്രയശോ ഗാതു-
സദ്വൃത്തൈസ്തവശോഭിതം
സമുത്സുകസ്യ ഭദ്രാണി
സന്തു ശീഘ്രസമാപ്തയേ.

ധര്‍മ്മം പത്രത്തിനാശംസ

നിര്‍മത്സരപ്രമോദായ
ജീയാന്നിത്യമിദം ഭുവി
പത്രമശ്വത്ഥജമിവ
സുപ്രസംഗൈരലംകൃതം

വിദ്യാനന്ദസ്വാമിക്കാശംസ

മമാന്തേവാസിനോ വിദ്യാ-
നന്ദസ്യാസ്യോദ്ഗതാ ബുധൈഃ
ദൃശ്യതാമ് ബാലകസ്യേവ
വ്യാഖ്യേയം ദീധിതിര്‍ മുദാ.