മണംതുടങ്ങിയെണ്ണീ മണ്ണിലുണ്ണുമെണ്ണമൊക്കെയ-
റ്റിണങ്ങിനില്ക്കുമുള്‍ക്കുരുന്നുരുക്കി നെക്കിനക്കിടും
ഗുണംനിറഞ്ഞ കോമളക്കുടത്തിലന്നുമിന്നുമി-
ന്നിണങ്ങളങ്ങുമിങ്ങു മെങ്ങുമില്ലനല്ലമങ്ഗളം. 1
കളംകറുത്തകൊണ്ടലുണ്ടിരുണ്ടകൊണ്ടകണ്ടെഴും
കളങ്കമുണ്ടനെങ്കിലും കനിഞ്ഞുകൊള്ളുവാന്‍
ഇളംപിറക്കൊഴുന്നിരുന്നു മിന്നുമുന്നതത്തല-
ക്കുളംകവിഞ്ഞ കോമളക്കുടംചുമന്നകുഞ്ജരം. 2
’അരം’ തിളച്ചുപൊങ്ങുമാടലാഴിനീന്തിയേറിയ-
ക്കരെക്കടന്നു കണ്ടപോതഴിഞ്ഞൊഴിഞ്ഞുനിന്ന നീ
ചുരന്നചുഴവും ചൊഴിഞ്ഞിടുന്ന സുക്തികണ്ടുക-
ണ്ടിരന്നുനിന്നിതെന്മുടടിക്കുചുടുമീശനേ! 3
ശനൈരുയര്‍ന്നുയര്‍ന്നു വന്നുനിന്നുകൊന്നുതിന്നിടും
ദിനം ദിനം ദിനേശനിന്ദുവെന്നുരണ്ടുകന്ദുകം
മനംകവിഞ്ഞുമാറിയാടുമങ്ങുമണ്ണോടെണ്ണുമീ-
ജനംനിനയ്ക്കുമൊക്കെയും ജയിക്കുമാദിദൈവമേ! 4
ദൈവമേ, നിനയ്ക്ക നീയും ഞാനുമൊന്നുതന്നെയെന്നു
കൈവരുന്നതിന്നിതെന്നിയടിയനില്ല കാംക്ഷിതം
ശൈവമൊന്നൊഴിഞ്ഞു മറ്റുമുള്ളതൊക്കെയെങ്ങുമിങ്ങു
മായ് വലഞ്ഞുഴന്നിടുന്ന വഴിയതും നിനയ്ക്കില്‍ നീ. 5
നിനയ്ക്കിലിന്ദുചൂഡനൊന്നുതന്നെ നീയൊഴിഞ്ഞു മ-
റ്റെനിക്കുദൈവമില്ല പൊന്വിനളക്കിളയ്ക്കുമാഴിയേ
മനംതുടങ്ങിയെണ്ണുമെണ്ണുമെണ്ണമൊക്കെനെക്കിനക്കിടും
കനംകുറഞ്ഞമേനിയേ കനിഞ്ഞുവന്ന കന്നലേ. 6
നിലംനിലിമ്പരാറുപാമ്പെലുമ്പൊടമ്പിളിക്കല-
ത്തിലംവിളങ്ങിടുന്ന ചെഞ്ചിടയ്ക്കിടയ്ക്കണഞ്ഞിടും
ചിലങ്കകണ്ടു ചഞ്ചലപ്പെടും മുഖംമലര്‍ന്ന പൂ-
ങ്കുലയ്ക്കു കുമ്പിടുംപടിക്കിനിക്കനിഞ്ഞുകൂറു നീ. 7
കനിഞ്ഞുമണ്ണുമപ്പുമപ്പുറം കലര്‍ന്ന കാറ്റൊട-
ങ്ങണഞ്ഞുവിണ്ണിലന്നുമിന്നുമൊന്നിരുന്നുമിന്നിടും
മണംകലര്‍ന്നണമേനിയേതതിന്നു നീ മലര്‍ന്നി ടും
മണിക്കു മാനമില്ല മല്ലിടുന്നൊരല്ലുമില്ലതില്‍. 8
ഇതില്‍കിടന്നു കേണുവാണു നാള്‍കഴിഞ്ഞിടുന്നനി-
ക്കിതില്‍പരം നിനയ്ക്കിലെന്തു വന്നിടുന്നു സങ്കടം
മതിക്കൊഴുന്നണിഞ്ഞിടുന്നമന്നവാ, കനിഞ്ഞുമു-
ന്മതിക്കുടംകവിഞ്ഞു പായുമാറു ചൂടിയാടുനീ. 9
അടിക്കുപന്നിപോയി നിന്മുടിക്കൊരന്നവുംപറ-
ന്നടുത്തകണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ,
എടത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടന്‍
നടിച്ചിടും നമശ്ശിവായ നായകാ, നമോ നമഃ 10
Showing posts with label 4.ശിവസ്തോത്രങ്ങള്‍. Show all posts
Showing posts with label 4.ശിവസ്തോത്രങ്ങള്‍. Show all posts
Sunday, July 12, 2009
Kolateeresa Stavam - കോലതീരേശസ്തവം
കാലശ്രയമെന്നായണയുന്നോര്ക്കരനുകുലന്ശ
ഫാലാക്ഷനധര്മി്ഷ്ഠരിലേറ്റം പ്രതികുലന്ു
പാലിക്കണമെന്നെപ്പരിചോടിന്നു കൂളത്തൂര്‍
കോലത്തുകരക്കോവിലില്‍ വാഴും പരമേശന്‍. 1
ഈ ലോകമശേഷം ക്ഷണമാത്രേണ സ്യജിച്ചാ-
രാലോകനമാത്രേണ ഭരിക്കുന്നനുവേലം
ഈ ലീലകളാടുന്നവനാണ്ടീടണമെന്നെ
കോലത്തുകരക്കോവിലില്വാാഴും പരമേശന്‍. 2
സര്വ്വുശ്രയമെങ്ങും നിറയുന്നോനപി ഭക്തര്‍-
ക്കിവ്വാറൊരുരുപം ഭജനത്തിന്നുധരിപ്പോന്‍
ആലസ്യമൊഴിച്ചപ്പരബോധം തരണം മേ
കോലത്തുകരക്കോവിലില്‍ വാഴും പരമേശന്‍. 3
ഈ ലോചനമാദീന്ദ്രിയമേതെങ്കിലുമൊന്നി-
ങ്ങാലോചനകുടാതപഥത്തിങ്കലണഞ്ഞാല്‍
ആലാക്കീലുടന്‍ സന്മലതിതോന്നിക്കുകെനിക്കെന്‍-
കോലത്തുകരക്കൊവിലില്‍ വാഴും പരമേശന്‍. 4
കൈകാല്മുരതലാമെന്നുടെയങ്ഗങ്ഗങ്ങളിലൊന്നും
ചെയ്യാതൊരു സത്കര്മതമൊഴിഞ്ഞങ്ങവിവേകാല്‍
വയ്യാത്തതു ചെയാന്‍ തുനിയാതാക്കുകവേണം
കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ! 5
രോഗാദികളെല്ലാമൊഴിവാക്കീടുകവേണം
ഹേ! കാമദ, കാമാന്തക, കാരുണ്യപയോധേ!
ഏകീടണമേ സൗഖ്യമെനിക്കന്പൊ,ടു ശംഭോ!
കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ! 6
ദാരിദ്ര്യമഹാദുഃഖമണഞ്ഞീടരുതെന്നില്‍
ദുരത്തകലേണം മദമെന്നും സുജനാനാം
ചാരത്തുവസിപ്പാനൊരു ഭാഗ്യം വരണം ശ്രീ-
കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ! 7
ചാപല്യവശാല്‍ ചെയ്തൊരു പാപങ്ങള്്‍ പൊറുത്തെന്‍-
താപങ്ങളൊഴിച്ചാളണമെന്നല്ലിനി നിത്യം
പാപാപഹമാം നിന്പണദമോര്ക്കാായ്വംരണം മേ
കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ! 8
ധാതാവിനുമാമധവനും കുടിയമേയം
വീതാവധി നിന്‍ വൈഭവമാരാണുരചെയ്വാംന്‍?
ഏതാനുമിവന്നുള്ളഭിലാഷങ്ങള്‍ പറഞ്ഞേന്‍
കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ! 9
മാലുണ്ടതുരയ്പ്പാ ന്‍ കഴിവില്ലാശ്ശിശുവിന്റെ
പോലിങ്ങു നിരര്ഥലധ്വനിയാണെന്റെ പുലമ്പല്‍
ആലംബനമാമെങ്കിലുമാമ്ബാ്സമമിന്നെന്‍-
കോലത്തുകരക്കോവിലില്‍ വാഴും പരമേശന്‍. 10
ഫാലാക്ഷനധര്മി്ഷ്ഠരിലേറ്റം പ്രതികുലന്ു
പാലിക്കണമെന്നെപ്പരിചോടിന്നു കൂളത്തൂര്‍
കോലത്തുകരക്കോവിലില്‍ വാഴും പരമേശന്‍. 1
ഈ ലോകമശേഷം ക്ഷണമാത്രേണ സ്യജിച്ചാ-
രാലോകനമാത്രേണ ഭരിക്കുന്നനുവേലം
ഈ ലീലകളാടുന്നവനാണ്ടീടണമെന്നെ
കോലത്തുകരക്കോവിലില്വാാഴും പരമേശന്‍. 2
സര്വ്വുശ്രയമെങ്ങും നിറയുന്നോനപി ഭക്തര്‍-
ക്കിവ്വാറൊരുരുപം ഭജനത്തിന്നുധരിപ്പോന്‍
ആലസ്യമൊഴിച്ചപ്പരബോധം തരണം മേ
കോലത്തുകരക്കോവിലില്‍ വാഴും പരമേശന്‍. 3
ഈ ലോചനമാദീന്ദ്രിയമേതെങ്കിലുമൊന്നി-
ങ്ങാലോചനകുടാതപഥത്തിങ്കലണഞ്ഞാല്‍
ആലാക്കീലുടന്‍ സന്മലതിതോന്നിക്കുകെനിക്കെന്‍-
കോലത്തുകരക്കൊവിലില്‍ വാഴും പരമേശന്‍. 4
കൈകാല്മുരതലാമെന്നുടെയങ്ഗങ്ഗങ്ങളിലൊന്നും
ചെയ്യാതൊരു സത്കര്മതമൊഴിഞ്ഞങ്ങവിവേകാല്‍
വയ്യാത്തതു ചെയാന്‍ തുനിയാതാക്കുകവേണം
കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ! 5
രോഗാദികളെല്ലാമൊഴിവാക്കീടുകവേണം
ഹേ! കാമദ, കാമാന്തക, കാരുണ്യപയോധേ!
ഏകീടണമേ സൗഖ്യമെനിക്കന്പൊ,ടു ശംഭോ!
കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ! 6
ദാരിദ്ര്യമഹാദുഃഖമണഞ്ഞീടരുതെന്നില്‍
ദുരത്തകലേണം മദമെന്നും സുജനാനാം
ചാരത്തുവസിപ്പാനൊരു ഭാഗ്യം വരണം ശ്രീ-
കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ! 7
ചാപല്യവശാല്‍ ചെയ്തൊരു പാപങ്ങള്്‍ പൊറുത്തെന്‍-
താപങ്ങളൊഴിച്ചാളണമെന്നല്ലിനി നിത്യം
പാപാപഹമാം നിന്പണദമോര്ക്കാായ്വംരണം മേ
കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ! 8
ധാതാവിനുമാമധവനും കുടിയമേയം
വീതാവധി നിന്‍ വൈഭവമാരാണുരചെയ്വാംന്‍?
ഏതാനുമിവന്നുള്ളഭിലാഷങ്ങള്‍ പറഞ്ഞേന്‍
കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ! 9
മാലുണ്ടതുരയ്പ്പാ ന്‍ കഴിവില്ലാശ്ശിശുവിന്റെ
പോലിങ്ങു നിരര്ഥലധ്വനിയാണെന്റെ പുലമ്പല്‍
ആലംബനമാമെങ്കിലുമാമ്ബാ്സമമിന്നെന്‍-
കോലത്തുകരക്കോവിലില്‍ വാഴും പരമേശന്‍. 10
Prapancha Srishti പ്രപഞ്ചസൃഷ്ടി (ശിവസ്തവം)
ചെവി മുതലഞ്ചുമിങ്ങു ചിതറാതെ മയങ്ങിമറി-
ഞ്ഞവിടെയിരുന്നു കണ്ടറിയ്യ കണ്ണിലണഞ്ഞഴിയും
ഇവകളിലെങ്ങുമെണ്ണവുമടങ്ങി നിറഞ്ഞു പുറം
കവിയുമതേതതിന്റെ കളി കണ്ടരുളീടകമേ! 1
അകമുടലിന്നുമിന്ദ്രിയമൊടുള്ളമഴിഞ്ഞെഴിമീ-
പ്പകലിരവിന്നുമാദിയിലിരുന്നറിയുന്നറിവാം
നകയിലിതൊക്കെയും ചുഴലവും തെളിയുന്ന നമു-
ക്കകുടിലവൈഭവങ്ങളിലടങ്ങിയിരുന്നരുളാം. 2
അരുളിലണഞ്ഞിരുള്ത്തിങര മുഴങ്ങിയെഴുന്ന കുളുര്‍-
ന്നുരുമിഴി നാവിലമ്മണമുണര്‍ന്ന തൊടും പിരിയും
അരനിമിഷത്തിലിങ്ങിതിലിരുന്നു തികഞ്ഞവരും
ദുരിതസമുദ്രമിമ്പതിലെങ്ങു നമുക്കു ശിവ? 3
ശിവ ! ശിവ ! മാത്രയില്‍ പലതരം ചിതറുന്നു വെളി-
ക്കിവകളിലെങ്ങുമിങ്ങിതമറിഞ്ഞു നിറഞ്ഞരുളും-
ശിവ ! ഭഗവാനെയും ചിതരുമാറു തികഞ്ഞു വരു –
ന്നിവരൊടു പോരിനിന്നിയരുതേ കരുണാലയമേ! 4
അലയുമിതൊക്കെയും കപടനാടകമെന്നറിയും-
നിലയിലിരുന്നറിഞ്ഞഴിവതിന്നു നിനയ്ക്കു ക നീ;
തലയിലെഴും തരങ്ഗ്നിര തള്ളി നിറഞ്ഞുമറ-
ഞ്ഞലര്‍ശരവൈരി, നിന്നുടെ പദങ്ങളിലെങ്ങിനിയാം? 5
ഇനിയലയാതെ നിന്തിരുവടിക്കടിയന്‍ ദിനവും
മനമലരിട്ടു കുമ്പിടുമിതിങ്ങറിയുന്നതു നീ;
ജനനമെടുത്തുഞാനിതുകളില്‍ പലതായി വല-
ഞ്ഞനിശമെനിക്കിവണ്ണമൊരു വേദനയില്ല പരം. 6
അപരമിതൊക്കെയും പരിചയിക്കുമതിങ്കിലിരു-
ന്നപജയമാണഞ്ഞതിതു കണ്ടറി നീ മനമേ !
ജപപടമങ്ഗണമാമിതിലിരുന്നു ജപിക്കുകിലി-
ങ്ങുപരതി വന്നുചേരുമകതരിലൊരിമ്പമതാം. 7
അതുമിതുമെന്നുമുന്നുക നിമിത്തമിതിങ്കലെഴും-
പതി പശു പാശമിങ്ങിതു പരമ്പരയായഴിയും
മതി കതിരോടു മണ്ണൊളി നിയത്തനിലന്‍ ജലവും
പതിയുടെ രുപമെന്നിഹ നമിച്ചുപദം പണിയാം. 8
പണിപലതായ് വരുന്ന കനകത്തിലിരുന്നതുപോ-
ലണിമിഴികൊണ്ടു നിര്‍മ്മിതതമിതൊക്കെയുമദ്ഭു തമാം
അണിയണമെന്നെ നിന്തിരുവടിക്കടിയന്മതലരാ-
മണിയണിയായ് നിരന്നു തിരയറ്റുയരും കടലേ! 9
കടലിലെഴും തരങ്ഗ്നിരപോലെ കലങ്ങിവരു-
ന്നിടനുതനുള്ളഴിഞ്ഞു പല പറ്റൊഴിയുന്നതുപോല്‍
ഘടപടമെന്നെടുത്തിഹ തൊടുത്തു വഴക്കിടുമീ
കുടമുടയുന്നതിന്നകമെടുത്തരുളീടണമേ! 10
ഞ്ഞവിടെയിരുന്നു കണ്ടറിയ്യ കണ്ണിലണഞ്ഞഴിയും
ഇവകളിലെങ്ങുമെണ്ണവുമടങ്ങി നിറഞ്ഞു പുറം
കവിയുമതേതതിന്റെ കളി കണ്ടരുളീടകമേ! 1
അകമുടലിന്നുമിന്ദ്രിയമൊടുള്ളമഴിഞ്ഞെഴിമീ-
പ്പകലിരവിന്നുമാദിയിലിരുന്നറിയുന്നറിവാം
നകയിലിതൊക്കെയും ചുഴലവും തെളിയുന്ന നമു-
ക്കകുടിലവൈഭവങ്ങളിലടങ്ങിയിരുന്നരുളാം. 2
അരുളിലണഞ്ഞിരുള്ത്തിങര മുഴങ്ങിയെഴുന്ന കുളുര്‍-
ന്നുരുമിഴി നാവിലമ്മണമുണര്‍ന്ന തൊടും പിരിയും
അരനിമിഷത്തിലിങ്ങിതിലിരുന്നു തികഞ്ഞവരും
ദുരിതസമുദ്രമിമ്പതിലെങ്ങു നമുക്കു ശിവ? 3
ശിവ ! ശിവ ! മാത്രയില്‍ പലതരം ചിതറുന്നു വെളി-
ക്കിവകളിലെങ്ങുമിങ്ങിതമറിഞ്ഞു നിറഞ്ഞരുളും-
ശിവ ! ഭഗവാനെയും ചിതരുമാറു തികഞ്ഞു വരു –
ന്നിവരൊടു പോരിനിന്നിയരുതേ കരുണാലയമേ! 4
അലയുമിതൊക്കെയും കപടനാടകമെന്നറിയും-
നിലയിലിരുന്നറിഞ്ഞഴിവതിന്നു നിനയ്ക്കു ക നീ;
തലയിലെഴും തരങ്ഗ്നിര തള്ളി നിറഞ്ഞുമറ-
ഞ്ഞലര്‍ശരവൈരി, നിന്നുടെ പദങ്ങളിലെങ്ങിനിയാം? 5
ഇനിയലയാതെ നിന്തിരുവടിക്കടിയന്‍ ദിനവും
മനമലരിട്ടു കുമ്പിടുമിതിങ്ങറിയുന്നതു നീ;
ജനനമെടുത്തുഞാനിതുകളില്‍ പലതായി വല-
ഞ്ഞനിശമെനിക്കിവണ്ണമൊരു വേദനയില്ല പരം. 6
അപരമിതൊക്കെയും പരിചയിക്കുമതിങ്കിലിരു-
ന്നപജയമാണഞ്ഞതിതു കണ്ടറി നീ മനമേ !
ജപപടമങ്ഗണമാമിതിലിരുന്നു ജപിക്കുകിലി-
ങ്ങുപരതി വന്നുചേരുമകതരിലൊരിമ്പമതാം. 7
അതുമിതുമെന്നുമുന്നുക നിമിത്തമിതിങ്കലെഴും-
പതി പശു പാശമിങ്ങിതു പരമ്പരയായഴിയും
മതി കതിരോടു മണ്ണൊളി നിയത്തനിലന്‍ ജലവും
പതിയുടെ രുപമെന്നിഹ നമിച്ചുപദം പണിയാം. 8
പണിപലതായ് വരുന്ന കനകത്തിലിരുന്നതുപോ-
ലണിമിഴികൊണ്ടു നിര്‍മ്മിതതമിതൊക്കെയുമദ്ഭു തമാം
അണിയണമെന്നെ നിന്തിരുവടിക്കടിയന്മതലരാ-
മണിയണിയായ് നിരന്നു തിരയറ്റുയരും കടലേ! 9
കടലിലെഴും തരങ്ഗ്നിരപോലെ കലങ്ങിവരു-
ന്നിടനുതനുള്ളഴിഞ്ഞു പല പറ്റൊഴിയുന്നതുപോല്‍
ഘടപടമെന്നെടുത്തിഹ തൊടുത്തു വഴക്കിടുമീ
കുടമുടയുന്നതിന്നകമെടുത്തരുളീടണമേ! 10
Mananaateeatm മനനാതീതം / വൈരാഗ്യദശകം
കരുങ്കുഴലിമാരൊടുകലന്നുരുകിയപ്പു-
ങ്കുരുന്നടിപിരിഞ്ഞടിയനിങ്ങു കുഴയുന്നു
പെരുംകരുണയാറണിയുമയ്യനെ മറന്നി-
ത്തുരുമ്പനിനിയെന്തിനുയിരോടു മരുവുന്നു? 1
മരുന്നു തിരുനാമമണിനീറൊടിതു മന്നില്‍
തരുന്നു പല നന്മതടവീടുമടി രണ്ടും
വരുന്ന പല ചിന്തകളറുന്നതിനുപായാ-
ലിരന്നിതു മറന്നു കളയായ്‌വതിനടുത്തേന്‍ 2
അടുത്തവരൊടൊക്കെയുമെതിര്‍ത്തുപൊരുതീടും
പടത്തലവിമാരൊടു പടയ്ക്കടിയനാളോ?
എടുത്തരികിരുത്തിയരുളേണമിനിയും പൊ-
ന്നടിത്തളിര്‍മറന്നിവിടെയെന്തിനലയുന്നു? 3
അലഞ്ഞു മുലയുംതലയുമേന്തിയകതാരില്‍
കലങ്ങിയെഴുമാഴിയുമഴിഞ്ഞരിയകണ്ണും
വിളങ്ങിവിളയാടിനടകൊള്ളുമിവരോടി-
മ്മലങ്ങളൊഴുകും കുടിലിലാണു വലയുന്നു. 4
വളഞ്ഞു വലകെട്ടിമദനപ്പുലയനുള്ളും-
കളഞ്ഞതിലകപ്പറവ വീണു വലയുന്നു
വളഞ്ഞ കുഴലോടുമുലയുന്ന മിഴിയിന്നും
വിളഞ്ഞതതിലെന്തിനു കിടന്നു ചുഴലുന്നു? 5
ചുഴന്നുവരുമാളുകളെയൊക്കെ വിലകൊണ്ടി-
ങ്ങെഴുന്നണയുമെന്നൊരറിവുണ്ടടിയനിന്നും
ഉഴന്നവരിലുള്ളമലയാതിവിടെയൊന്നായ്-
ത്തൊഴുന്നു തുയരോടിവിടെ നിന്നടിയിണയ്ക്കായ്. 6
ഇണങ്ങിയിരുകൊങ്കയുമിളക്കിയുയിരുണ്ണും-
പിണങ്ങളൊടു പേടി പെരുതായി വിളയുന്നു
മണം മുതലൊരഞ്ചിലുമണഞ്ഞു വിളയാടും-
പിണങ്ങളൊടു ഞാനൊരു കിനാവിലുമിണങ്ങാ! 7
’ഇണ’ങ്ങണമെനിക്കുരുളിലെന്തിനു കിടന്നീ
ഗുണങ്ങളൊഴിയും കുലടമാരൊടലയുന്നു
പിണഞ്ഞു പുണരും പെരിയപേയടിയോടെ പോയ് 8
മണങ്ങളുമറുന്നതിനിതാ മുറയിടുന്നു.
മുറയ്ക്കു മുറ മിന്നിമറയും മിഴിയിളക്കി-
ത്തെറിക്കുമൊരു പെണ്കൊടി ചെറുത്തടിയിലാക്കി 9
മറുത്തുവിളയാടി മരുവുന്നിടയിലെല്ലാം
വെറുത്തുവരുവാനെഴുതി നിന്തിരുവടിക്കായ്.
അയയ്ക്കരുതിനിച്ചടുലലോചനയൊടപ്പൊന്‍-
ശയത്തളിരിലേന്തിയടിയോടവനിയിന്മേല്‍
മയക്കവുമറുത്തു മണിമേനിയിലണച്ചീ-
ടയയ്ക്കരുതയയ്ക്കുരുതനംഗരിപുവേ! നീ. 10
ങ്കുരുന്നടിപിരിഞ്ഞടിയനിങ്ങു കുഴയുന്നു
പെരുംകരുണയാറണിയുമയ്യനെ മറന്നി-
ത്തുരുമ്പനിനിയെന്തിനുയിരോടു മരുവുന്നു? 1
മരുന്നു തിരുനാമമണിനീറൊടിതു മന്നില്‍
തരുന്നു പല നന്മതടവീടുമടി രണ്ടും
വരുന്ന പല ചിന്തകളറുന്നതിനുപായാ-
ലിരന്നിതു മറന്നു കളയായ്‌വതിനടുത്തേന്‍ 2
അടുത്തവരൊടൊക്കെയുമെതിര്‍ത്തുപൊരുതീടും
പടത്തലവിമാരൊടു പടയ്ക്കടിയനാളോ?
എടുത്തരികിരുത്തിയരുളേണമിനിയും പൊ-
ന്നടിത്തളിര്‍മറന്നിവിടെയെന്തിനലയുന്നു? 3
അലഞ്ഞു മുലയുംതലയുമേന്തിയകതാരില്‍
കലങ്ങിയെഴുമാഴിയുമഴിഞ്ഞരിയകണ്ണും
വിളങ്ങിവിളയാടിനടകൊള്ളുമിവരോടി-
മ്മലങ്ങളൊഴുകും കുടിലിലാണു വലയുന്നു. 4
വളഞ്ഞു വലകെട്ടിമദനപ്പുലയനുള്ളും-
കളഞ്ഞതിലകപ്പറവ വീണു വലയുന്നു
വളഞ്ഞ കുഴലോടുമുലയുന്ന മിഴിയിന്നും
വിളഞ്ഞതതിലെന്തിനു കിടന്നു ചുഴലുന്നു? 5
ചുഴന്നുവരുമാളുകളെയൊക്കെ വിലകൊണ്ടി-
ങ്ങെഴുന്നണയുമെന്നൊരറിവുണ്ടടിയനിന്നും
ഉഴന്നവരിലുള്ളമലയാതിവിടെയൊന്നായ്-
ത്തൊഴുന്നു തുയരോടിവിടെ നിന്നടിയിണയ്ക്കായ്. 6
ഇണങ്ങിയിരുകൊങ്കയുമിളക്കിയുയിരുണ്ണും-
പിണങ്ങളൊടു പേടി പെരുതായി വിളയുന്നു
മണം മുതലൊരഞ്ചിലുമണഞ്ഞു വിളയാടും-
പിണങ്ങളൊടു ഞാനൊരു കിനാവിലുമിണങ്ങാ! 7
’ഇണ’ങ്ങണമെനിക്കുരുളിലെന്തിനു കിടന്നീ
ഗുണങ്ങളൊഴിയും കുലടമാരൊടലയുന്നു
പിണഞ്ഞു പുണരും പെരിയപേയടിയോടെ പോയ് 8
മണങ്ങളുമറുന്നതിനിതാ മുറയിടുന്നു.
മുറയ്ക്കു മുറ മിന്നിമറയും മിഴിയിളക്കി-
ത്തെറിക്കുമൊരു പെണ്കൊടി ചെറുത്തടിയിലാക്കി 9
മറുത്തുവിളയാടി മരുവുന്നിടയിലെല്ലാം
വെറുത്തുവരുവാനെഴുതി നിന്തിരുവടിക്കായ്.
അയയ്ക്കരുതിനിച്ചടുലലോചനയൊടപ്പൊന്‍-
ശയത്തളിരിലേന്തിയടിയോടവനിയിന്മേല്‍
മയക്കവുമറുത്തു മണിമേനിയിലണച്ചീ-
ടയയ്ക്കരുതയയ്ക്കുരുതനംഗരിപുവേ! നീ. 10
Ardhanareeswara Stavam അര്‍ദ്ധനാരീശ്വരസ്തവം
അയ്യോയീവെയില്കൊനണ്ടു വെന്തുരുകി വാ-
ടീടുന്നു നീയെന്നിയേ
കയ്യേകീടുവതിനു കാണ്കിൊലൊരുന്‍
കാരുണ്യവാനാരഹോ!
പയ്യാര്ന്നീരജനമാഴിയില്‍ പതിവതി –
ന്മുന്നേ, പരന്നൂഴിയില്‍
പെയ്യാറാകണമേ ഘനാംബു, കൃപയാ
ഗംഗാനദീധാമമേ! 1
നാടുംകാടുംമൊരേകണക്കിനു നശി-
ച്ചീടുന്നതും നെക്കിന-
ക്കീടും നീരുമൊഴിഞ്ഞു നാവുകള്‍ വറ–
ണ്ടീടുന്നതും നിത്യവും.
തേടും ഞങ്ങളുമുള്ളുനൊന്തുതിരിയും
പാടും പരീക്ഷിച്ചു നി –
ന്നീടും നായകനെന്തു നന്മയരുളാ-
യ്‌വാനര്‍ദ്ധനാരീശ്വരാ? 2
ഊട്ടിത്തീറ്റിവളര്ത്തു മുമ്പര്താടിനീ-
നാഥന്നുമിപ്പോളുയിര്‍ -
ക്കൂട്ടത്തോടൊരു കൂറുമില്ല, കഥയെന്ത-
യ്യോ കുഴപ്പത്തിലായ്,
നാട്ടില്കുണ്ടതശേഷവും ബത നശി
ച്ചീടുന്നതും കണ്ടുനീ
മുട്ടില്‍ തന്നെയിരുന്നിടുന്നു, മുറയോ?
മുളര്‍ദ്ധ നാരീശ്വരാ! 3
ദാരിദ്ര്യം കടുതായ്, ദഹിച്ചു തൃണവും
ദാരുക്കളും ദൈവമേ!
നീരില്ലാതെ നിറഞ്ഞു സങ്കടമഹോ!
നീയൊന്നുമോര്ത്തീ ലയോ?
ആരുള്ളിത്ര കൃപാമൃതം ചൊരിയുവ-
നെന്നോര്‍ത്തി രുന്നോരിലീ-
ക്രുരത്തീയിടുവാന്‍ തുനിഞ്ഞതഴകോ?
കൂറര്‍ദ്ധനാരീശ്വരാ! 4
മുപ്പരൊക്കെയിതാ മുടിഞ്ഞു മുടിയില്‍
ചൊല്പ്പൊടങ്ങുമപ്പു ധരി-
ച്ചെപ്പോഴും പരമാത്മനിഷ്ഠയിലിരു-
ന്നീടുന്നു നീയെന്തഹോ!
ഇപ്പാരാരിനിയാളുമിപ്പരിഷയി-
ന്നാരോടുരയ്ക്കുന്നു നിന്‍-
തൃപ്പാദത്തണലെന്നിയേ തുണ നമു-
ക്കാരര്‍ദ്ധനാരീശ്വരാ! 5
ടീടുന്നു നീയെന്നിയേ
കയ്യേകീടുവതിനു കാണ്കിൊലൊരുന്‍
കാരുണ്യവാനാരഹോ!
പയ്യാര്ന്നീരജനമാഴിയില്‍ പതിവതി –
ന്മുന്നേ, പരന്നൂഴിയില്‍
പെയ്യാറാകണമേ ഘനാംബു, കൃപയാ
ഗംഗാനദീധാമമേ! 1
നാടുംകാടുംമൊരേകണക്കിനു നശി-
ച്ചീടുന്നതും നെക്കിന-
ക്കീടും നീരുമൊഴിഞ്ഞു നാവുകള്‍ വറ–
ണ്ടീടുന്നതും നിത്യവും.
തേടും ഞങ്ങളുമുള്ളുനൊന്തുതിരിയും
പാടും പരീക്ഷിച്ചു നി –
ന്നീടും നായകനെന്തു നന്മയരുളാ-
യ്‌വാനര്‍ദ്ധനാരീശ്വരാ? 2
ഊട്ടിത്തീറ്റിവളര്ത്തു മുമ്പര്താടിനീ-
നാഥന്നുമിപ്പോളുയിര്‍ -
ക്കൂട്ടത്തോടൊരു കൂറുമില്ല, കഥയെന്ത-
യ്യോ കുഴപ്പത്തിലായ്,
നാട്ടില്കുണ്ടതശേഷവും ബത നശി
ച്ചീടുന്നതും കണ്ടുനീ
മുട്ടില്‍ തന്നെയിരുന്നിടുന്നു, മുറയോ?
മുളര്‍ദ്ധ നാരീശ്വരാ! 3
ദാരിദ്ര്യം കടുതായ്, ദഹിച്ചു തൃണവും
ദാരുക്കളും ദൈവമേ!
നീരില്ലാതെ നിറഞ്ഞു സങ്കടമഹോ!
നീയൊന്നുമോര്ത്തീ ലയോ?
ആരുള്ളിത്ര കൃപാമൃതം ചൊരിയുവ-
നെന്നോര്‍ത്തി രുന്നോരിലീ-
ക്രുരത്തീയിടുവാന്‍ തുനിഞ്ഞതഴകോ?
കൂറര്‍ദ്ധനാരീശ്വരാ! 4
മുപ്പരൊക്കെയിതാ മുടിഞ്ഞു മുടിയില്‍
ചൊല്പ്പൊടങ്ങുമപ്പു ധരി-
ച്ചെപ്പോഴും പരമാത്മനിഷ്ഠയിലിരു-
ന്നീടുന്നു നീയെന്തഹോ!
ഇപ്പാരാരിനിയാളുമിപ്പരിഷയി-
ന്നാരോടുരയ്ക്കുന്നു നിന്‍-
തൃപ്പാദത്തണലെന്നിയേ തുണ നമു-
ക്കാരര്‍ദ്ധനാരീശ്വരാ! 5
Saturday, July 11, 2009
shivaprasada panchakam ശിവപ്രസാദപഞ്ചകം
1
ശിവ,ശങ്കര,ശര്‍വ,ശരണ്യ,വിഭോ,
ഭവസങ്കടനാശന, പാഹി ശിവ.
കവിസന്തതി സന്തതവും തൊഴുമെന്‍-
ഭവനാടകമാടുമരുമ്പൊരുളേ!
2
പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍-
ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം
കരളീന്നു കളഞ്ഞു കരുംകടലില്‍
പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ.
3
പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ-
ക്കുടിയില്‍ കുടികൊണ്ടു ഗുണങ്ങളൊടും
കുടികൊണ്ടുകുടിക്കുമരുംകുടിനീ-
രടിതട്ടിയകത്തു നിറഞ്ഞിരി നീ.
4
ഗളമുണ്ടു കറുത്തതു നീ ഗരളം
കളമുണ്ടതുകൊണ്ടു കൃപാനിധിയേ,
കളമുണ്ടൊരു കൊണ്ടലൊടൊത്ത കടല്‍
ക്കളവുണ്ടൊരു സീമ നിനക്കു നഹി.
5
കനിവെന്നിലിരുത്തിയനങ്ഗരസ-
ക്കനി തട്ടിയെറിഞ്ഞു കരം കഴുകി
തനി മുക്തി പഴുത്തു ചൊരിഞ്ഞൊഴുകും
കനകക്കൊടിയേ,കഴലേകുക നീ.
ശിവ,ശങ്കര,ശര്‍വ,ശരണ്യ,വിഭോ,
ഭവസങ്കടനാശന, പാഹി ശിവ.
കവിസന്തതി സന്തതവും തൊഴുമെന്‍-
ഭവനാടകമാടുമരുമ്പൊരുളേ!
2
പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍-
ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം
കരളീന്നു കളഞ്ഞു കരുംകടലില്‍
പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ.
3
പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ-
ക്കുടിയില്‍ കുടികൊണ്ടു ഗുണങ്ങളൊടും
കുടികൊണ്ടുകുടിക്കുമരുംകുടിനീ-
രടിതട്ടിയകത്തു നിറഞ്ഞിരി നീ.
4
ഗളമുണ്ടു കറുത്തതു നീ ഗരളം
കളമുണ്ടതുകൊണ്ടു കൃപാനിധിയേ,
കളമുണ്ടൊരു കൊണ്ടലൊടൊത്ത കടല്‍
ക്കളവുണ്ടൊരു സീമ നിനക്കു നഹി.
5
കനിവെന്നിലിരുത്തിയനങ്ഗരസ-
ക്കനി തട്ടിയെറിഞ്ഞു കരം കഴുകി
തനി മുക്തി പഴുത്തു ചൊരിഞ്ഞൊഴുകും
കനകക്കൊടിയേ,കഴലേകുക നീ.
Pindanandi പിണ്ഡനന്ദി
ഗര്‍ഭത്തില്‍ വെച്ചു ഭഗവാനടിയന്റെ പിണ്ഡ-
മെപ്പേരുമമ്പൊടു വളര്‍ത്ത കൃപാലുവല്ലീ
കല്‍പ്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടര്‍പ്പിച്ചിടുന്നവിടെയൊക്കെയുമങ്ങുശംഭോ!
മണ്ണും ജലം കനലുമംബരമോടു കാറ്റു-
മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി
ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കല്‍ നിന്നെന്‍
പിണ്ഡത്തിനന്നമൃതു നല്‍കി വളര്‍ത്ത ശംഭോ!
കല്ലിന്നകത്തുകുടിവാഴുമൊരല്‍പ്പജന്തു-
വൊന്നല്ല നിന്റെ കൃപയിന്നറിയിച്ചിടുന്നു;
അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ-
റ്റെല്ലാരുമിങ്ങിതിലിരുന്നു വളര്‍ന്നിടുന്നു.
ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-
ലെന്തൊന്നുകൊണ്ടിതുവളര്‍ന്നതഹോ വിചിത്രം!
എന്‍ തമ്പുരാന്റെ കളിയൊക്കെയിതെന്നറിഞ്ഞാ-
ലന്ധത്വമില്ലിതിനു നീയരുളീടു ശംഭോ!
നാലഞ്ചുമാസമൊരുപോല്‍ നയനങ്ങള്‍ വെച്ചു
കാലന്റെ കയ്യിലണയാതെ വളര്‍ത്തി നീയേ
കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-
ക്കാലം നിനച്ചു കരയുന്നിതു കേള്‍ക്ക ശംഭോ!
രേതസ്സു തന്നെയിതു രക്തമൊടും കലര്‍ന്നു
നാദം തിരണ്ടുരുവതായ് നടുവില്‍ക്കിടന്നേന്‍
മാതാവുമില്ലവിടെയന്നു പിതാവുമില്ലെന്‍
താതന്‍ വളര്‍ത്തിയവനാണിവനിന്നു ശംഭോ!
അന്നുള്ള വേദന മറന്നതു നന്നുണര്‍ന്നാ-
ലിന്നിങ്ങുതന്നെരിയില്‍ വീണു മരിക്കുമയ്യോ!
പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു
തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ!
എന്‍ തള്ളയെന്നെയകമേ ചുമടായ് കിടത്തി
വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീര്‍പ്പുമിട്ടു
നൊന്തിങ്ങുപെറ്റു നരിപോലെ കിടന്നു കൂവു-
ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ!
എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു
ചൊല്ലേണമോ ദുരിതമൊക്കെയകറ്റണേ നീ!
ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി-
ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ!
മെപ്പേരുമമ്പൊടു വളര്‍ത്ത കൃപാലുവല്ലീ
കല്‍പ്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടര്‍പ്പിച്ചിടുന്നവിടെയൊക്കെയുമങ്ങുശംഭോ!
മണ്ണും ജലം കനലുമംബരമോടു കാറ്റു-
മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി
ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കല്‍ നിന്നെന്‍
പിണ്ഡത്തിനന്നമൃതു നല്‍കി വളര്‍ത്ത ശംഭോ!
കല്ലിന്നകത്തുകുടിവാഴുമൊരല്‍പ്പജന്തു-
വൊന്നല്ല നിന്റെ കൃപയിന്നറിയിച്ചിടുന്നു;
അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ-
റ്റെല്ലാരുമിങ്ങിതിലിരുന്നു വളര്‍ന്നിടുന്നു.
ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-
ലെന്തൊന്നുകൊണ്ടിതുവളര്‍ന്നതഹോ വിചിത്രം!
എന്‍ തമ്പുരാന്റെ കളിയൊക്കെയിതെന്നറിഞ്ഞാ-
ലന്ധത്വമില്ലിതിനു നീയരുളീടു ശംഭോ!
നാലഞ്ചുമാസമൊരുപോല്‍ നയനങ്ങള്‍ വെച്ചു
കാലന്റെ കയ്യിലണയാതെ വളര്‍ത്തി നീയേ
കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-
ക്കാലം നിനച്ചു കരയുന്നിതു കേള്‍ക്ക ശംഭോ!
രേതസ്സു തന്നെയിതു രക്തമൊടും കലര്‍ന്നു
നാദം തിരണ്ടുരുവതായ് നടുവില്‍ക്കിടന്നേന്‍
മാതാവുമില്ലവിടെയന്നു പിതാവുമില്ലെന്‍
താതന്‍ വളര്‍ത്തിയവനാണിവനിന്നു ശംഭോ!
അന്നുള്ള വേദന മറന്നതു നന്നുണര്‍ന്നാ-
ലിന്നിങ്ങുതന്നെരിയില്‍ വീണു മരിക്കുമയ്യോ!
പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു
തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ!
എന്‍ തള്ളയെന്നെയകമേ ചുമടായ് കിടത്തി
വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീര്‍പ്പുമിട്ടു
നൊന്തിങ്ങുപെറ്റു നരിപോലെ കിടന്നു കൂവു-
ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ!
എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു
ചൊല്ലേണമോ ദുരിതമൊക്കെയകറ്റണേ നീ!
ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി-
ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ!
Indriya Vairagyam - ഇന്ദ്രിയ വൈരാഗ്യം
നാദം കടന്നു നടുവേവിലസുന്ന നിന്മെയ്
ചേതസ്സിലായ് വരിക ജന്മമറുന്നതിന്നായ്
ബോധംകളഞ്ഞു പുറമേ ചുഴലും ചെവിക്കൊ-
രാതങ്കമില്ലടിയനുണ്ടിതു തീര്‍ക്ക ശംഭോ! 1
കാണുന്ന കണ്ണിനൊരുദണ്ഡവുമില്ല കണ്ടെന്‍-
പ്രാണന്വെണടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം
കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിന്‍-
ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ! 2
ത്വക്കിന്നു ദുഃഖമൊരുനേരവുമില്ലതോര്‍ക്കില്‍
ദുഃഖം നമുക്കു തുടരുന്നു ദുരന്തമയ്യോ!
വെക്കം തണപ്പുവെയിലോടു വിളങ്ങിടും നിന്‍-
പോക്കല്പ്പൊപലിഞ്ഞിടുവതിന്നരുളീടു ശംഭോ! 3
തണ്ണീരുമന്നവുമറിഞ്ഞുതരുന്ന നിന്മെയ്
വെണ്ണീറണിഞ്ഞുവിലസുന്നതിനെന്തു ബന്ധം?
മണ്ണീന്നു തൊട്ടു മതിയന്തമിരുന്നു മിന്നും
കണ്ണിന്നു കഷ്ടമിതു നിന്റെ വിഭുതി ശംഭോ! 4
നാവിന്നെഴുന്നനഴകക്കടലില്‍ക്കിടന്നു
ജീവന്‍ തളര്‍ന്നു ശിവമേ! കരചേര്‍ത്തിയടേണം
ഗോവിന്ദനും നയനപങ്കജമിട്ടുകുപ്പി
മേവുന്നു, നിന്മകഹിമയാരറിയുന്നു ശംഭോ! 5
നീരും നിരന്ന നിലവും കനലോടു കാറ്റും
ചേരും ചിദംബരമതിങ്കലിരുന്നിടും നീ
പാരില്‍ കിടന്നലയുമെന്‍ പരിതാപമെല്ലാ-
മാരിങ്ങു നിന്നൊടറിയിപ്പതിനുണ്ടു ശംഭോ! 6
നാവിന്നു നിന്റെ തിരുനാമമെടുത്തുരച്ചു
മേവുന്നതിന്നെളുതിലൊന്നരുളീടണേ നീ
ജീവന്‍ വിടുമ്പൊഴതില്നിീന്നു തെളിഞ്ഞിടും പിന്‍
നാവിന്നു ഭുഷണമിതെന്നി നമുക്കു വേണ്ടാ. 7
കയ്യൊന്നു ചെയ്യുമതുപോലെ നടന്നിടും കാ-
ലയ്യോ! മലത്തൊടു ജലം വെളിയില്‍ പതിക്കും
പൊയ്യേ പുണര്‍ന്നിടുമതിങ്ങനെ നിന്നു യുദ്ധം
ചെയ്യുമ്പോഴെങ്ങനെ ശിവ തിരുമെയ് നിനപ്പൂ? 8
ചിന്തിച്ചിടുന്നു ശിവമേ! ചെരുപൈതലെമെന്‍
ചിന്തയ്ക്കുു ചേതമിതുകൊണ്ടൊരുതെല്ലുമില്ലേ
സന്ധിച്ചിടുന്ന ഭഗവാനൊടു തന്നെ ചൊല്ലാ-
തെന്തിങ്ങുനിന്നുഴറിയാലൊരു സാധ്യമയ്യോ! 9
അയ്യോ! കിടന്നലയുമിപ്പുലയര്‍ക്കു് നീയെന്‍-
മെയ്യോ കൊടുത്തു വിലയായ് വിലസുന്നു മേലില്‍
കയ്യൊന്നു തന്നു കരയേറ്റണ്മെന്നെയിന്നീ-
പൊയ്യിങ്കില്‍നിന്നു പുതുമേനി പുണര്‍ന്നിടാനായ്. 10
ചേതസ്സിലായ് വരിക ജന്മമറുന്നതിന്നായ്
ബോധംകളഞ്ഞു പുറമേ ചുഴലും ചെവിക്കൊ-
രാതങ്കമില്ലടിയനുണ്ടിതു തീര്‍ക്ക ശംഭോ! 1
കാണുന്ന കണ്ണിനൊരുദണ്ഡവുമില്ല കണ്ടെന്‍-
പ്രാണന്വെണടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം
കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിന്‍-
ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ! 2
ത്വക്കിന്നു ദുഃഖമൊരുനേരവുമില്ലതോര്‍ക്കില്‍
ദുഃഖം നമുക്കു തുടരുന്നു ദുരന്തമയ്യോ!
വെക്കം തണപ്പുവെയിലോടു വിളങ്ങിടും നിന്‍-
പോക്കല്പ്പൊപലിഞ്ഞിടുവതിന്നരുളീടു ശംഭോ! 3
തണ്ണീരുമന്നവുമറിഞ്ഞുതരുന്ന നിന്മെയ്
വെണ്ണീറണിഞ്ഞുവിലസുന്നതിനെന്തു ബന്ധം?
മണ്ണീന്നു തൊട്ടു മതിയന്തമിരുന്നു മിന്നും
കണ്ണിന്നു കഷ്ടമിതു നിന്റെ വിഭുതി ശംഭോ! 4
നാവിന്നെഴുന്നനഴകക്കടലില്‍ക്കിടന്നു
ജീവന്‍ തളര്‍ന്നു ശിവമേ! കരചേര്‍ത്തിയടേണം
ഗോവിന്ദനും നയനപങ്കജമിട്ടുകുപ്പി
മേവുന്നു, നിന്മകഹിമയാരറിയുന്നു ശംഭോ! 5
നീരും നിരന്ന നിലവും കനലോടു കാറ്റും
ചേരും ചിദംബരമതിങ്കലിരുന്നിടും നീ
പാരില്‍ കിടന്നലയുമെന്‍ പരിതാപമെല്ലാ-
മാരിങ്ങു നിന്നൊടറിയിപ്പതിനുണ്ടു ശംഭോ! 6
നാവിന്നു നിന്റെ തിരുനാമമെടുത്തുരച്ചു
മേവുന്നതിന്നെളുതിലൊന്നരുളീടണേ നീ
ജീവന്‍ വിടുമ്പൊഴതില്നിീന്നു തെളിഞ്ഞിടും പിന്‍
നാവിന്നു ഭുഷണമിതെന്നി നമുക്കു വേണ്ടാ. 7
കയ്യൊന്നു ചെയ്യുമതുപോലെ നടന്നിടും കാ-
ലയ്യോ! മലത്തൊടു ജലം വെളിയില്‍ പതിക്കും
പൊയ്യേ പുണര്‍ന്നിടുമതിങ്ങനെ നിന്നു യുദ്ധം
ചെയ്യുമ്പോഴെങ്ങനെ ശിവ തിരുമെയ് നിനപ്പൂ? 8
ചിന്തിച്ചിടുന്നു ശിവമേ! ചെരുപൈതലെമെന്‍
ചിന്തയ്ക്കുു ചേതമിതുകൊണ്ടൊരുതെല്ലുമില്ലേ
സന്ധിച്ചിടുന്ന ഭഗവാനൊടു തന്നെ ചൊല്ലാ-
തെന്തിങ്ങുനിന്നുഴറിയാലൊരു സാധ്യമയ്യോ! 9
അയ്യോ! കിടന്നലയുമിപ്പുലയര്‍ക്കു് നീയെന്‍-
മെയ്യോ കൊടുത്തു വിലയായ് വിലസുന്നു മേലില്‍
കയ്യൊന്നു തന്നു കരയേറ്റണ്മെന്നെയിന്നീ-
പൊയ്യിങ്കില്‍നിന്നു പുതുമേനി പുണര്‍ന്നിടാനായ്. 10
Chijjada Chintanam ചിജ്ജഡ ചിന്തനം
ഒരുകോടി ദിവാകരരൊത്തുയരും-
പടി പാരൊടുനീരനലാദികളും
കെടുമാറു കിളര്‍ന്നുകവരുന്നൊരു നിന്‍-
വടിവെന്നുമിരുന്നു വിളങ്ങിടണം. 1
ഇടണേയിരുകണ്മുനനയെന്നിലതി-
ന്നടിയന്നഭിലാഷമുമാപതിയേ!
ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-
ന്നിടയില്ലയിരിപ്പതിലൊന്നിലുമേ. 2
നിലമോടു നെരുപ്പുനിരന്നൊഴുകും
ജലമാശുഗനംബരമഞ്ചിലുമേ
അലയാതെയടിക്കടി നല്‍കുക നിന്‍-
നിലയിന്നിതുതന്നെ നമുക്കു മതി. 3
മതിതൊട്ടു മണംമുതലഞ്ചുമുണര്‍-
ന്നരുളോളവുമുള്ളതു ചിന്മയമാം
ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ –
മിതുരണ്ടിലുമായമരുന്നഖിലം. 4
അഖിലര്‍ക്കുമതിങ്ങനെതന്നെ മതം
സുഖസാദ്ധ്യമിതെന്നു ശുകാദികളും
പകരുന്നു പരമ്പരയായ് പലതും
ഭഗവാനുടെ മായയഹോ! വലുതേ. 5
വലുതും ചെറുതും നടുമദ്ധ്യവുമാ-
യലയറ്റുയരുന്ന ചിദംബരമേ !
മലമായയിലാണു മയങ്ങി മനം
നിലവിട്ടു നിവര്‍ന്നലയാതരുളേ. 6
അരുളേ തിരുമേനിയണഞ്ഞിടുമീ-
യിരുളേ, വെളിയേ, യിടയേ, പൊതുവേ !
കരളേ, കരളിങ്കിലിരിക്കുമരും –
പൊരുളേ, പുരിമൂന്നുമെരിച്ചവനേ ! 7
എരികയ്യതിലേന്തിയിറങ്ങിവരും
തിരുമേനി ചിദംബരമെന്നരുളും
പൂരിതന്നിലിരുന്നു പുരംപൊരിചെ-
യ്തരുളുന്നതുതന്നെയൊരദ്ഭുതമാം. 8
പുതുമാംകനി പുത്തമൃതേ, ഗുളമേ,
മധുവേ, മധുരക്കനിയേ, രസമേ,
വിധിമാധവരാദി തിരഞ്ഞടുമെന്‍
പതിയെ, പദപങ്കജമേ ഗതിയേ. 9
ഗതി നീയടിയന്നു ഗജത്തെയുരി-
ച്ചതുകൊണ്ടുടചാര്‍ത്തിയ ചിന്മയമേ,
ചതിചെയ്യുമിരുട്ടൊരുജാതി വിടു-
ന്നതിനിന്നടിയന്നരുളേകണമേ. 10
പടി പാരൊടുനീരനലാദികളും
കെടുമാറു കിളര്‍ന്നുകവരുന്നൊരു നിന്‍-
വടിവെന്നുമിരുന്നു വിളങ്ങിടണം. 1
ഇടണേയിരുകണ്മുനനയെന്നിലതി-
ന്നടിയന്നഭിലാഷമുമാപതിയേ!
ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-
ന്നിടയില്ലയിരിപ്പതിലൊന്നിലുമേ. 2
നിലമോടു നെരുപ്പുനിരന്നൊഴുകും
ജലമാശുഗനംബരമഞ്ചിലുമേ
അലയാതെയടിക്കടി നല്‍കുക നിന്‍-
നിലയിന്നിതുതന്നെ നമുക്കു മതി. 3
മതിതൊട്ടു മണംമുതലഞ്ചുമുണര്‍-
ന്നരുളോളവുമുള്ളതു ചിന്മയമാം
ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ –
മിതുരണ്ടിലുമായമരുന്നഖിലം. 4
അഖിലര്‍ക്കുമതിങ്ങനെതന്നെ മതം
സുഖസാദ്ധ്യമിതെന്നു ശുകാദികളും
പകരുന്നു പരമ്പരയായ് പലതും
ഭഗവാനുടെ മായയഹോ! വലുതേ. 5
വലുതും ചെറുതും നടുമദ്ധ്യവുമാ-
യലയറ്റുയരുന്ന ചിദംബരമേ !
മലമായയിലാണു മയങ്ങി മനം
നിലവിട്ടു നിവര്‍ന്നലയാതരുളേ. 6
അരുളേ തിരുമേനിയണഞ്ഞിടുമീ-
യിരുളേ, വെളിയേ, യിടയേ, പൊതുവേ !
കരളേ, കരളിങ്കിലിരിക്കുമരും –
പൊരുളേ, പുരിമൂന്നുമെരിച്ചവനേ ! 7
എരികയ്യതിലേന്തിയിറങ്ങിവരും
തിരുമേനി ചിദംബരമെന്നരുളും
പൂരിതന്നിലിരുന്നു പുരംപൊരിചെ-
യ്തരുളുന്നതുതന്നെയൊരദ്ഭുതമാം. 8
പുതുമാംകനി പുത്തമൃതേ, ഗുളമേ,
മധുവേ, മധുരക്കനിയേ, രസമേ,
വിധിമാധവരാദി തിരഞ്ഞടുമെന്‍
പതിയെ, പദപങ്കജമേ ഗതിയേ. 9
ഗതി നീയടിയന്നു ഗജത്തെയുരി-
ച്ചതുകൊണ്ടുടചാര്‍ത്തിയ ചിന്മയമേ,
ചതിചെയ്യുമിരുട്ടൊരുജാതി വിടു-
ന്നതിനിന്നടിയന്നരുളേകണമേ. 10
Kundalini Pattu കുണ്ഡലിനിപ്പാട്ട്
ആടുപാമ്പേ! പുനം തേടു പാമ്പേ! യരു...
ളാനന്ദക്കൂത്തു കണ്ടാടുപാമ്പേ!
തിങ്കളും കൊന്നയും ചൂടുമീശന്‍പദ-
പങ്കജം ചേര്‍ന്നുനിന്നാടുപാമ്പേ!
വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി
കണ്ണീരൊഴുകക്കണ്ടാടു പാമ്പേ!
ആയിരം കോടി അനന്തന്‍ നീ ആനന്ദ-
മായിരവും തുറന്നാടു പാമ്പേ!
ഓമെന്ന് തൊട്ടൊരു കോടി മന്ത്രപ്പൊരുള്‍
നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ!
പുള്ളിപ്പുലിത്തോല്‍ പുതയ്ക്കും പൂമേനിയെ-
ന്നുള്ളില്‍ കളിക്കുമെന്നാടു പാമ്പേ!
പേയും പിണവും പിറക്കും ചുടുകാട്
മേയും പരമ്പൊരുളാടു പാമ്പേ!
പൂമണക്കുംകുഴലാളകംപൂകുമാ-
കോമളമേനി കണ്ടാടു പാമ്പേ!
നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു-
ളാദിയായുള്ളതെന്നാടു പാമ്പേ!
പൂമലരോനും തിരുമാലുമാരും പൊന്‍-
പൂമേനി കണ്ടില്ലെന്നാടു പാമ്പേ!
കാമനെച്ചുട്ട കണ്ണുള്ള കാലാരി തന്‍
നാമം നുകര്‍ന്നുനിന്നാടു പാമ്പേ!
വെള്ളിമലയില്‍ വിളങ്ങും വേദപ്പൊരു-
ളുള്ളില്‍കളിക്കുമെന്നാടു പാമ്പേ!
എല്ലാമിറക്കിയെടുക്കുമേകന്‍ പദ-
പല്ലവം പറ്റി നിന്നാടു പാമ്പേ!
എല്ലായറിവും വിഴുങ്ങി വെറും വെളി-
യെല്ലയിലേറി നിന്നാടു പാമ്പേ!
എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു
ചൊല്ലെങ്ങുമുണ്ടു നിന്നാടു പാമ്പേ!
ചൊല്ലെല്ലാമുണ്ട് ചുടരായെഴും പൊരു-
ളെല്ലയിലേറി നിന്നാടു പാമ്പേ!
ദേഹം നിജമല്ല ദേഹിയൊരുവനീ
ദേഹത്തിലുണ്ടറിഞ്ഞീടു പാമ്പേ!
നാടും നഗരവുമൊന്നായ് നാവില്‍നി-
ന്നാടു നിന്‍ നാമമോതീടു പാമ്പേ!
ദേഹവും ദേഹിയുമൊന്നായ് വിഴുങ്ങീടു-
മേകനുമുണ്ടറിഞ്ഞീടു പാമ്പേ!
പേരിങ്കല്‍നിന്നു പേരുവെളിയെന്നല്ല
പാരാദി തോന്നിയെന്നാടു പാമ്പേ!
ചേര്‍ന്നുനില്‍ക്കുമ്പൊരുളെല്ലാം ചെന്താരൊടു
നേര്‍ന്നുപോമ്മാറു നിന്നോടു പാമ്പേ!
ളാനന്ദക്കൂത്തു കണ്ടാടുപാമ്പേ!
തിങ്കളും കൊന്നയും ചൂടുമീശന്‍പദ-
പങ്കജം ചേര്‍ന്നുനിന്നാടുപാമ്പേ!
വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി
കണ്ണീരൊഴുകക്കണ്ടാടു പാമ്പേ!
ആയിരം കോടി അനന്തന്‍ നീ ആനന്ദ-
മായിരവും തുറന്നാടു പാമ്പേ!
ഓമെന്ന് തൊട്ടൊരു കോടി മന്ത്രപ്പൊരുള്‍
നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ!
പുള്ളിപ്പുലിത്തോല്‍ പുതയ്ക്കും പൂമേനിയെ-
ന്നുള്ളില്‍ കളിക്കുമെന്നാടു പാമ്പേ!
പേയും പിണവും പിറക്കും ചുടുകാട്
മേയും പരമ്പൊരുളാടു പാമ്പേ!
പൂമണക്കുംകുഴലാളകംപൂകുമാ-
കോമളമേനി കണ്ടാടു പാമ്പേ!
നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു-
ളാദിയായുള്ളതെന്നാടു പാമ്പേ!
പൂമലരോനും തിരുമാലുമാരും പൊന്‍-
പൂമേനി കണ്ടില്ലെന്നാടു പാമ്പേ!
കാമനെച്ചുട്ട കണ്ണുള്ള കാലാരി തന്‍
നാമം നുകര്‍ന്നുനിന്നാടു പാമ്പേ!
വെള്ളിമലയില്‍ വിളങ്ങും വേദപ്പൊരു-
ളുള്ളില്‍കളിക്കുമെന്നാടു പാമ്പേ!
എല്ലാമിറക്കിയെടുക്കുമേകന്‍ പദ-
പല്ലവം പറ്റി നിന്നാടു പാമ്പേ!
എല്ലായറിവും വിഴുങ്ങി വെറും വെളി-
യെല്ലയിലേറി നിന്നാടു പാമ്പേ!
എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു
ചൊല്ലെങ്ങുമുണ്ടു നിന്നാടു പാമ്പേ!
ചൊല്ലെല്ലാമുണ്ട് ചുടരായെഴും പൊരു-
ളെല്ലയിലേറി നിന്നാടു പാമ്പേ!
ദേഹം നിജമല്ല ദേഹിയൊരുവനീ
ദേഹത്തിലുണ്ടറിഞ്ഞീടു പാമ്പേ!
നാടും നഗരവുമൊന്നായ് നാവില്‍നി-
ന്നാടു നിന്‍ നാമമോതീടു പാമ്പേ!
ദേഹവും ദേഹിയുമൊന്നായ് വിഴുങ്ങീടു-
മേകനുമുണ്ടറിഞ്ഞീടു പാമ്പേ!
പേരിങ്കല്‍നിന്നു പേരുവെളിയെന്നല്ല
പാരാദി തോന്നിയെന്നാടു പാമ്പേ!
ചേര്‍ന്നുനില്‍ക്കുമ്പൊരുളെല്ലാം ചെന്താരൊടു
നേര്‍ന്നുപോമ്മാറു നിന്നോടു പാമ്പേ!
Subscribe to:
Posts (Atom)