നല്ലതൊരുവന്‍ ചെയ്ത നല്ലകാര്യം മറപ്പത്
നല്ലതല്ലാത്തതുടനെ മറന്നീടുന്നതുത്തമം
ധര്‍മ്മം സദാ ജയിക്കുന്നു, സത്യം
ജയിക്കുന്നിങ്ങു സര്‍വ്വദാ
അധര്‍മ്മവും ജയിക്കുന്നി-
ല്ലസത്യവുമൊരിക്കലും
നെല്ലിന്നു നീരു വിട്ടീടില്‍
പുല്ലിനും പോയിടുന്നത്
കല്ലിലത്രേ ജലം, നെല്ലില്‍ -
ച്ചെല്ലും വഴി ചെറുക്കുകില്‍
പേരും പ്രതിഭയും നല്ലോ-
രാരുമേ കൈവിടില്ലത്,
നേരറ്റ കൃപണര്‍ക്കൊട്ടും
ചേരാ, നേരേ വിപര്യയം.
ഒന്നുണ്ടു നേരു, നേരല്ലി-
തൊന്നും, മര്‍ത്ത്യര്‍ക്കു സത്യവും
ധര്‍മ്മവും വേണമായുസ്സ്
നില്‍ക്കുകില്ലാര്‍ക്കുമോര്‍ക്കുക.
ദത്താപഹാരം വംശ്യര്ക്കു്-
മത്തലേകീടുമെന്നതു
വ്യര്ത്ഥ മല്ല പുരാഗീരി-
തെത്രയും സത്യമോര്ക്കു ക
കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്രയും
നിസ്വനാമവനെക്കാളും
നിസ്വനില്ലാരുമൂഴിയില്‍
Showing posts with label 5.പ്രബോധനകൃതികള്‍. Show all posts
Showing posts with label 5.പ്രബോധനകൃതികള്‍. Show all posts
Sunday, July 12, 2009
Municharyaa Panchakam മുനിചര്യാപഞ്ചകം
(1911നോട് അടുപ്പിച്ച് ഗുരു രമണമഹര്‍ഷിയെ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ഡയറിയില്‍ എഴുതിയതാണീ കൃതിയെന്നു പൊതുവെ കരുതപ്പെടുന്നു.)
ഭുജഃ കിമുപധാനതാം കിമു ന കുംഭീനി മഞ്ചതാം
വ്രജേത് വ്രജിനഹാരിണീ സ്വപദപാതിനീ മേദിനീ
മുനേരപരസമ്പദാ കിമിഹ മുക്തരാഗസ്യ ത-
ത്ത്വമസ്യധിഗമാദയം സകലഭോഗ്യമത്യശ്നുതേ 1
മുനിഃ പ്രവദതാം വരഃ ക്വചന വാഗ്യമീ പണ്ഡിതോ
വിമൂഢ ഇവ പര്യടന്‍ ക്വചന സംസ്ഥിതോऽപ്യുത്ഥിതഃ
ശരീരമധിഗമ്യ ചഞ്ചലമനേഹസാ ഖണ്ഡിതം
ഭജത്യനിശമാത്മനഃ പദമഖണ്ഡബോധം പരം 2
അയാചിതമലിപ്സയാ നിയതിദത്തമന്നം മുനി-
സ്തനോഃ സ്ഥിതയ അന്വദന്‍ പഥി ശയാനകോऽവ്യാകുലഃ
സദാത്മദൃഗനശ്വരം സ്വപരമാത്മനോരൈക്യതഃ
സ്ഫുരന്‍ നിരുപമം പദം നിജമുപൈതി സച്ചിത് സുഖം 3
അസത്സദിതി വാദതോ ബഹിരചിന്ത്യമഗ്രാഹ്യമ-
ണ്വഖര്‍വമമലം പരം സ്തിമിതനിമമ്നത്യുന്നതം
പരാങ്മുഖ ഇതസ്തതഃ പരിസമേതി തുര്യം പദം
മുനിസ്സദസതോര്‍ദ്വയാദുപരിഗന്തുമഭ്യുദ്യതഃ 4
സ്വവേശ്മനി വനേ തഥാ പുളിനഭൂമിഷു പ്രാന്തരേ
ക്വ വാ വസതു യോഗിനോ വസതി മാനസം ബ്രഹ്മണി
ഇദം മരുമരീചികാസദൃശമാത്മ,ദൃഷ്ട്യാഖിലം
നിരീക്ഷ്യ രമതേ മുനിര്‍ നിരുപമേ പരബ്രഹ്മണി 5
ഇത്യാദി വാദോപരതം മഹാന്തം
പ്രശാന്തഗംഭീരനിജസ്വഭാവം
ശോണാചലേ ശ്രീരമണം സമീക്ഷ്യ
പ്രോവാച നാരായണസംയമീന്ദ്രഃ
എന്നൊരു പദ്യം ആരോ രമണാശ്രമത്തിലെ സന്ദര്‍ശകഡയറിയില്‍ ഈ പഞ്ചകത്തിന്റെ അവസാനം ചേര്‍ത്തെഴുതിയിട്ടുണ്ടെന്ന് ഡോ. ടി. ഭാസ്കരന്‍ (ശ്രീ നാരായണഗുരുവിന്റെ സമ്പൂര്‍ണ്ണകൃതികള്‍ - മാതൃഭൂമി പ്രസിദ്ധീകരണം) രേഖപ്പെടുത്തുന്നു.
ഭുജഃ കിമുപധാനതാം കിമു ന കുംഭീനി മഞ്ചതാം
വ്രജേത് വ്രജിനഹാരിണീ സ്വപദപാതിനീ മേദിനീ
മുനേരപരസമ്പദാ കിമിഹ മുക്തരാഗസ്യ ത-
ത്ത്വമസ്യധിഗമാദയം സകലഭോഗ്യമത്യശ്നുതേ 1
മുനിഃ പ്രവദതാം വരഃ ക്വചന വാഗ്യമീ പണ്ഡിതോ
വിമൂഢ ഇവ പര്യടന്‍ ക്വചന സംസ്ഥിതോऽപ്യുത്ഥിതഃ
ശരീരമധിഗമ്യ ചഞ്ചലമനേഹസാ ഖണ്ഡിതം
ഭജത്യനിശമാത്മനഃ പദമഖണ്ഡബോധം പരം 2
അയാചിതമലിപ്സയാ നിയതിദത്തമന്നം മുനി-
സ്തനോഃ സ്ഥിതയ അന്വദന്‍ പഥി ശയാനകോऽവ്യാകുലഃ
സദാത്മദൃഗനശ്വരം സ്വപരമാത്മനോരൈക്യതഃ
സ്ഫുരന്‍ നിരുപമം പദം നിജമുപൈതി സച്ചിത് സുഖം 3
അസത്സദിതി വാദതോ ബഹിരചിന്ത്യമഗ്രാഹ്യമ-
ണ്വഖര്‍വമമലം പരം സ്തിമിതനിമമ്നത്യുന്നതം
പരാങ്മുഖ ഇതസ്തതഃ പരിസമേതി തുര്യം പദം
മുനിസ്സദസതോര്‍ദ്വയാദുപരിഗന്തുമഭ്യുദ്യതഃ 4
സ്വവേശ്മനി വനേ തഥാ പുളിനഭൂമിഷു പ്രാന്തരേ
ക്വ വാ വസതു യോഗിനോ വസതി മാനസം ബ്രഹ്മണി
ഇദം മരുമരീചികാസദൃശമാത്മ,ദൃഷ്ട്യാഖിലം
നിരീക്ഷ്യ രമതേ മുനിര്‍ നിരുപമേ പരബ്രഹ്മണി 5
ഇത്യാദി വാദോപരതം മഹാന്തം
പ്രശാന്തഗംഭീരനിജസ്വഭാവം
ശോണാചലേ ശ്രീരമണം സമീക്ഷ്യ
പ്രോവാച നാരായണസംയമീന്ദ്രഃ
എന്നൊരു പദ്യം ആരോ രമണാശ്രമത്തിലെ സന്ദര്‍ശകഡയറിയില്‍ ഈ പഞ്ചകത്തിന്റെ അവസാനം ചേര്‍ത്തെഴുതിയിട്ടുണ്ടെന്ന് ഡോ. ടി. ഭാസ്കരന്‍ (ശ്രീ നാരായണഗുരുവിന്റെ സമ്പൂര്‍ണ്ണകൃതികള്‍ - മാതൃഭൂമി പ്രസിദ്ധീകരണം) രേഖപ്പെടുത്തുന്നു.
Saturday, July 11, 2009
Jati Lakshanam ജാതിലക്ഷണം
പുണര്‍ന്നു പെറുമെല്ലാമൊ-
രിനമാം പുണരാത്തത്
ഇനമല്ലിനമാമിങ്ങൊ-
രിണയാര്‍ന്നൊത്തു കാണ്‍മതും 1
ഓരോ ഇനത്തിനും മെയ്യു-
മോരോ മാതിരിയൊച്ചയും
മണവും ചുവയും ചൂടും
തണുവും നോക്കുമോര്‍ക്കണം 2
തുടര്‍ന്നോരോന്നിലും വെവ്വേ-
റടയാളമിരിക്കയാല്‍
അറിഞ്ഞീടുന്നു വെവ്വേറെ
പിതിച്ചോരോന്നുമിങ്ങു നാം 3
പേരൂരു തൊഴിലീ മൂന്നും
പോരുമായതു കേള്‍ക്കുക!
ആരു നീയെന്നു കേള്‍ക്കേണ്ട
നേരു മെയ്‌തന്നെ ചൊല്കയാല്‍ 4
ഇനമാര്‍ന്നുടല്‍ താന്‍ തന്റെ-
യിനമേതെന്നു ചൊല്‍കയാല്‍
ഇനമേതെന്നു കേള്‍ക്കില്ല
നിനവും കണ്ണുമുള്ളവര്‍ 5
പൊളി ചൊല്ലുന്നിനം ചൊല്‍വ-
തിഴിവെന്നു നിനയ്ക്കയാല്‍ ,
ഇഴിതില്ലിനമൊന്നാണു
പൊളി ചൊല്ലരുതാരുമേ 6
ആണും പെണ്ണും വേര്‍തിരിച്ചു
കാണുംവണ്ണമിനത്തെയും
കാണണം കുറികൊണ്ടിമ്മ-
ട്ടാണു നാമറിയേണ്ടത്. 7
അറിവാമാഴിയില്‍ നിന്നു
വരുമെല്ലാവുടമ്പിലും
കരുവാണിന,മീ നീരിന്‍
നിരതാന്‍ വേരുമായിടും 8
അറിവാം കരുവാന്‍ ചെയ്ത
കരുവാണിനമോര്‍ക്കുകില്‍
കരുവാര്‍ന്നിനിയും മാറി
വരുമീ വന്നതൊക്കെയും 9
ഇനമെന്നിതിനെച്ചൊല്ലു-
ന്നിന്നതെന്നറിയിക്കയാല്‍
ഇനമില്ലെങ്കിലില്ലൊന്നു-
മിന്നതെന്നുള്ളതൂഴിയില്‍ 10
രിനമാം പുണരാത്തത്
ഇനമല്ലിനമാമിങ്ങൊ-
രിണയാര്‍ന്നൊത്തു കാണ്‍മതും 1
ഓരോ ഇനത്തിനും മെയ്യു-
മോരോ മാതിരിയൊച്ചയും
മണവും ചുവയും ചൂടും
തണുവും നോക്കുമോര്‍ക്കണം 2
തുടര്‍ന്നോരോന്നിലും വെവ്വേ-
റടയാളമിരിക്കയാല്‍
അറിഞ്ഞീടുന്നു വെവ്വേറെ
പിതിച്ചോരോന്നുമിങ്ങു നാം 3
പേരൂരു തൊഴിലീ മൂന്നും
പോരുമായതു കേള്‍ക്കുക!
ആരു നീയെന്നു കേള്‍ക്കേണ്ട
നേരു മെയ്‌തന്നെ ചൊല്കയാല്‍ 4
ഇനമാര്‍ന്നുടല്‍ താന്‍ തന്റെ-
യിനമേതെന്നു ചൊല്‍കയാല്‍
ഇനമേതെന്നു കേള്‍ക്കില്ല
നിനവും കണ്ണുമുള്ളവര്‍ 5
പൊളി ചൊല്ലുന്നിനം ചൊല്‍വ-
തിഴിവെന്നു നിനയ്ക്കയാല്‍ ,
ഇഴിതില്ലിനമൊന്നാണു
പൊളി ചൊല്ലരുതാരുമേ 6
ആണും പെണ്ണും വേര്‍തിരിച്ചു
കാണുംവണ്ണമിനത്തെയും
കാണണം കുറികൊണ്ടിമ്മ-
ട്ടാണു നാമറിയേണ്ടത്. 7
അറിവാമാഴിയില്‍ നിന്നു
വരുമെല്ലാവുടമ്പിലും
കരുവാണിന,മീ നീരിന്‍
നിരതാന്‍ വേരുമായിടും 8
അറിവാം കരുവാന്‍ ചെയ്ത
കരുവാണിനമോര്‍ക്കുകില്‍
കരുവാര്‍ന്നിനിയും മാറി
വരുമീ വന്നതൊക്കെയും 9
ഇനമെന്നിതിനെച്ചൊല്ലു-
ന്നിന്നതെന്നറിയിക്കയാല്‍
ഇനമില്ലെങ്കിലില്ലൊന്നു-
മിന്നതെന്നുള്ളതൂഴിയില്‍ 10
Jivakarunya Panchakam ജീവകാരുണ്യപഞ്ചകം
എല്ലാവരുമാത്മസഹോദരരെ-
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം?
കൊല്ല്ലുന്നതുമെങ്ങനെ ജീവികളെ-
ത്തെല്ലും കൃപയറ്റു ഭുജിക്കയതും 1
കൊല്ലാവ്രതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമമാം
എല്ലാ മതസാരവുമോര്‍ക്കിലിതെ-
ന്നല്ലേ പര്ചയേണ്ടതു ധാര്‍മ്മികരേ? 2
കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ-
മല്ലീ വിധിയാര്‍ക്കു ഹിതപ്രദമാം?
ചൊല്ലേണ്ടതു ധര്‍മ്മ്യമിതാരിലുമൊ-
ത്തല്ലേ മരുവേണ്ടതു സൂരികളേ? 3
കൊല്ലുന്നവനില്ല ഭുജിപ്പതിനാ-
ളില്ലെങ്കിലശിക്കുക തന്നെ ദൃഢം,
കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം
കൊല്ലുന്നതില്‍ നിന്നുമുരത്തൊരഘം 4
കൊല്ലായ്കില്‍ ഗുണമുള്ള പുമാ-
നല്ലായ്കില്‍ മൃഗത്തൊടു തുല്യമവന്‍
കൊല്ലുന്നവനില്ല ശരണ്യത മ-
റ്റെല്ലാവക നന്‍മയുമാര്‍ന്നീടിലും 5
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം?
കൊല്ല്ലുന്നതുമെങ്ങനെ ജീവികളെ-
ത്തെല്ലും കൃപയറ്റു ഭുജിക്കയതും 1
കൊല്ലാവ്രതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമമാം
എല്ലാ മതസാരവുമോര്‍ക്കിലിതെ-
ന്നല്ലേ പര്ചയേണ്ടതു ധാര്‍മ്മികരേ? 2
കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ-
മല്ലീ വിധിയാര്‍ക്കു ഹിതപ്രദമാം?
ചൊല്ലേണ്ടതു ധര്‍മ്മ്യമിതാരിലുമൊ-
ത്തല്ലേ മരുവേണ്ടതു സൂരികളേ? 3
കൊല്ലുന്നവനില്ല ഭുജിപ്പതിനാ-
ളില്ലെങ്കിലശിക്കുക തന്നെ ദൃഢം,
കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം
കൊല്ലുന്നതില്‍ നിന്നുമുരത്തൊരഘം 4
കൊല്ലായ്കില്‍ ഗുണമുള്ള പുമാ-
നല്ലായ്കില്‍ മൃഗത്തൊടു തുല്യമവന്‍
കൊല്ലുന്നവനില്ല ശരണ്യത മ-
റ്റെല്ലാവക നന്‍മയുമാര്‍ന്നീടിലും 5
jaathi nirnnayam ജാതിനിര്‍ണ്ണയം
1
മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്ത്യേസ്യൈവം
ഹാ!തത്ത്വം വേത്തി കോऽപി ന.
2
ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരം
ഒരു ഭേദവുമില്ലതില്‍.
3
ഒരു ജാതിയില്‍ നിന്നല്ലോ
പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോ-
ളൊരു ജാതിയിലുള്ളതാം.
4
നരജാതിയില്‍ നിന്നത്രേ
പിറന്നീടുന്നു വിപ്രനും
പറയന്‍ താനുമെന്തുള്ള-
തന്തരം നരജാതിയില്‍?
5
പറച്ചിയില്‍ നിന്നു പണ്ടു
പരാശരമഹാമുനി
പിറന്നു മറ സൂത്രിച്ച മുനി
കൈവര്‍ത്തകന്യയില്‍
6
ഇല്ല ജാതിയിലൊന്നുണ്ടോ
വല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തി-
ലല്ലോ ഭേദമിരുന്നിടൂ.
മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്ത്യേസ്യൈവം
ഹാ!തത്ത്വം വേത്തി കോऽപി ന.
2
ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരം
ഒരു ഭേദവുമില്ലതില്‍.
3
ഒരു ജാതിയില്‍ നിന്നല്ലോ
പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോ-
ളൊരു ജാതിയിലുള്ളതാം.
4
നരജാതിയില്‍ നിന്നത്രേ
പിറന്നീടുന്നു വിപ്രനും
പറയന്‍ താനുമെന്തുള്ള-
തന്തരം നരജാതിയില്‍?
5
പറച്ചിയില്‍ നിന്നു പണ്ടു
പരാശരമഹാമുനി
പിറന്നു മറ സൂത്രിച്ച മുനി
കൈവര്‍ത്തകന്യയില്‍
6
ഇല്ല ജാതിയിലൊന്നുണ്ടോ
വല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തി-
ലല്ലോ ഭേദമിരുന്നിടൂ.
Ashramam ആശ്രമം
ആശ്രമേऽസ്മിന്‍ ഗുരുഃ കശ്ചി-
ദ്വിദ്വാന്‍ മുനിരുദാരധീഃ
സമദൃഷ്ടിഃ ശാന്തഗംഭീ-
രാശയോ വിജിതേന്ദ്രിയഃ 1
പരോപകാരീ സ്യാദ്ദീന-
ദയാലുഃ സത്യവാക്പടുഃ
സദാചാരരതഃ ശീഘ്ര-
കര്‍ത്തവ്യകൃദതന്ദ്രിതഃ 2
അധിഷ്ഠായാസ്യ നേതൃത്വം
കുര്യാത് കാഞ്ചിത് സഭാം ശുഭാം
അസ്യാമായാന്തി യേ തേ സ്യുഃ
സര്‍വ്വേ സോദരബുദ്ധയഃ 3
യദ്വദത്രൈവ തദ്വച്ച
സ്ത്രീണാം പുംസാം പൃഥക് പൃഥക്
വിദ്യാലയാ ദിശി ദിശി
ക്രിയന്താമാശ്രമാഃ സഭാഃ 4
ഏകൈകസ്യാമാസു നേതാ
ചൈകൈക സ്യാദ്വിചക്ഷണഃ
സര്‍വ്വാഭിരനുബന്ധോऽദ്വൈ-
താശ്രമസ്യാഭിരന്വഹം 5
ദ്വിദ്വാന്‍ മുനിരുദാരധീഃ
സമദൃഷ്ടിഃ ശാന്തഗംഭീ-
രാശയോ വിജിതേന്ദ്രിയഃ 1
പരോപകാരീ സ്യാദ്ദീന-
ദയാലുഃ സത്യവാക്പടുഃ
സദാചാരരതഃ ശീഘ്ര-
കര്‍ത്തവ്യകൃദതന്ദ്രിതഃ 2
അധിഷ്ഠായാസ്യ നേതൃത്വം
കുര്യാത് കാഞ്ചിത് സഭാം ശുഭാം
അസ്യാമായാന്തി യേ തേ സ്യുഃ
സര്‍വ്വേ സോദരബുദ്ധയഃ 3
യദ്വദത്രൈവ തദ്വച്ച
സ്ത്രീണാം പുംസാം പൃഥക് പൃഥക്
വിദ്യാലയാ ദിശി ദിശി
ക്രിയന്താമാശ്രമാഃ സഭാഃ 4
ഏകൈകസ്യാമാസു നേതാ
ചൈകൈക സ്യാദ്വിചക്ഷണഃ
സര്‍വ്വാഭിരനുബന്ധോऽദ്വൈ-
താശ്രമസ്യാഭിരന്വഹം 5
Subscribe to:
Posts (Atom)