ശ്രീനാരായണഗുരുദേവന്റെ (1854 – 1928) ഗദ്യപദ്യകൃതികളുടെ ഒരു സമാഹാരമാണീ ഗ്രന്ഥം. മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലായി 57 കൃതികള്‍ ഇതില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു. ഗുരുദേവകൃതികളെ ഇതില്‍ അഞ്ചു വിഭാഗങ്ങളിലായാണ് തരം തിരിച്ചിരിക്കുന്നത്.
1. സ്തോത്രങ്ങള്‍
2. ഉദ്ബോധനകൃതികള്‍
3. ദാര്‍ശനികകൃതികള്‍
4. തര്‍ജ്ജമകള്‍
5. ഗദ്യകൃതികള്‍
സാമൂഹ്യപരിഷ്കര്‍ത്താവ് എന്ന നിലയില്‍ ശ്രീനാരായണ ഗുരുവിന് നാം വളരെയധികം അംഗീകാരങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഋഷിതുല്യനായ ജ്ഞാനി, ഒരു മഹായോഗി, ദീപ്തമായി കാവ്യാനുഭവം തരുവാന്‍ കെല്പുള്ള സര്‍വലക്ഷണയുക്തനായ കവി, എന്നീ നിലയില്‍ അദ്ദേഹത്തെ ഇനിയും നാം അറിയാന്‍ ബാക്കിയുണ്ട്. കേരളീയ സമൂഹം അതിന് ബാദ്ധ്യസ്ഥമാണ്. ഗുരുദേവകൃതികളുടെ പഠനം ഗുരുദേവനെ പൂര്‍ണ്ണമായറിയാന്‍ നമുക്ക് സഹായകമാകുമെന്നു പ്രത്യാശിക്കട്ടെ.
ഗുരുദേവന്റെ സമ്പൂര്‍ണ്ണകൃതികള്‍ free domain ല്‍ വരണമെന്ന എന്റെ അഭിലാഷം ഇതോടെ പൂവണിയുയുകയാണ്. ഈ ഇ-പുസ്തകം എല്ലാ മലയാളികള്‍ക്കുമായി സസന്തോഷം സമര്‍പ്പിക്കുന്നു.
ഈ ഇ-പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതില്‍ എന്റെ സുഹൃത്ത് രാമചന്ദ്രന്‍ (ramu.vedanta) നല്ലൊരു പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യം കടപ്പാടോടെ സ്മരിക്കുന്നു.
ഈ ഇ-പുസ്തകത്തില്‍ എന്തെങ്കിലും തെറ്റുകള്‍ നിങ്ങളൂടെ ശ്രദ്ധയില്‍പെട്ടാല്‍ എന്നെ അറിയിക്കുവാനപേക്ഷിക്കുന്നു.
ഡൗണ്‍ലോഡ്
Sri Narayana Guru - Complete Works - Malayalam -
Wednesday, July 29, 2009
Sunday, July 12, 2009
Shanmukha Stotram ഷണ്മുഖസ്തോത്രം
അര്‍ക്കബിംബമൊരാറുദിച്ചുയരുന്നപോലെ വിളങ്ങിടും
തൃക്കിരീടജടയ്ക്കിടയ്ക്കരവങ്ങളമ്പിളി തുമ്പയും
ദുഷ്കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗങ്ഗയും
ഹൃത്കുരുന്നിലെനിക്കു കാണണമെപ്പോഴും ഗുഹ, പാഹിമാം. 1
ആറും വാര്‍മതിയോടെതിര്ത്തു ജയിച്ചിടും തിരുനെറ്റിമേ-
ലാറിലും മദനംപൊരിച്ച വലിപ്പമുള്ളൊരുകണ്കളും
കുറൊടും നിജഭക്തരക്ഷവരുത്തുവാനിളകീടുമ-
ക്കാര്‍തൊനഴുംപുരികങ്ങളും മമ കാണണം ഗുഹ, പാഹിമാം. 2
ഇന്ദുബിംബവിഭാവസുക്കളിടംവലം നയനങ്ങളാ-
മിന്ദുബിംബമുംഖങ്ങളും തിരുനാസികാവലിയും തഥാ
കര്‍ണ്ണബമണ്ഡലമണ്ഡലീകൃതഗണ്ഡപാളിയുമെന്നുടേ
കണ്ണിണയ്ക്കുതിഥീഭവിക്കണമെപ്പൊഴും ഗുഹ, പാഹിമാം. 3
ഈശ, നിന്‍പവിഴംതൊഴും രദനച്ഛദങ്ങളുമുല്ലസത്-
കേശപേശലദന്തതാടികളും കറുത്ത ഗളങ്ങളും
ഭാസുരാകൃതികൈകളില്‍ തിരുവായുധങ്ങളൊടും മമ
കേശനാശനസിദ്ധയേ വരുകാശു, ഷണ്മുതഖ, പാഹിമാം. 4
ഉള്ളിലുള്ളൊരു ദോഷഭാരമൊഴിപ്പതിന്നതിസൗരഭം
വെള്ളിമുത്തു പളുങ്കൊടൊത്തു കൊരുത്തു ചാര്‍ത്തിയ മാറിടം
വള്ളിതന്മണവാള, നിന്നുദരാഭയും തിരുനാഭിയും
ഉള്ളിലാകണമെപ്പൊഴും പരിശുദ്ധയേ ഗുഹ, പാഹിമാം. 5
ഊഢകാന്തികലര്‍ന്നിടും ത്രിവലിക്കടിക്കു കടിസ്ഥലാ-
രുഢകാഞ്ചനകാഞ്ചിസഞ്ചിതചേലയും കടിസൂത്രവും
രുഢമായ് വിലസുന്ന തൃത്തട മുട്ടടുത്ത കണങ്കഴല്‍-
പ്രൗഢിയും മമ കാണണം പരിചോടു ഷണ്മുുഖ, പാഹിമാം. 6
ഋക്ഷവത്ക്കുതികൊള്ളുമെന്മനമിക്കണക്കു വരാതിനി
രക്ഷചെയ്‌വതിനൊച്ചയുള്ള ചിലമ്പിടും നരിയാണിയും
പക്ഷിവാഹനഭാഗിനേയ, മയൂരപൃഷ്ഠടമമര്‍ന്നു വ-
ന്നഷിഗോചരമായ് വിളങ്ങണമെപ്പൊഴും ഗുഹ, പാഹിമാം. 7
ഋഔണബന്ധമെനിക്കനവിങ്കലും കരുതേണ്ട മത്-
പ്രാണനാഥ ഭവത്പദപ്രപദത്തിലെത്തുകിലാമയം
ക്ഷീണമായ് മരുവും സരോരുഹശോഭതേടിന പാദവും
കാണണം പദവിക്രമങ്ങള്‍ നഖങ്ങളും ഗുഹ, പാഹിമാം. 8
ലുപ്ത പിണ്ഡപിതൃപ്രതികിയ ചെയ്‌വതിന്നുമിതൊന്നിനും
ക്ലിപ്തമില്ലയെനിക്കു താവകപാദസേവനമെന്നിയേ
ലബ്ധവിദ്യനിവന്‍ ഭവത്കൃപയുണ്ടിതെങ്കിലനന്യസം-
തൃപ്തിതയും പദഭക്തിയും വരുമാശു ഷണ്മുമഖ, പാഹിമാം. 9
ലുതമുള്ളിലിരുന്ന നൂലുവലിച്ചു മുത്തുകളിച്ചതും
സാദരം തനതുള്ളിലാക്കി രമിച്ചിടും പടി മായായ
ഭൂതഭൗതികമൊക്കെയും പതിവായെടുത്തു ഭരിച്ചഴി-
ച്ചാദിമുച്ചുടരായ് വിളങ്ങുമനന്ത, ഷണ്മുഖ, പാഹിമാം 10
എട്ടുചുറ്റൊടു മോഷമാര്ഗ്ഗ മടച്ചു മേവിന കുണ്ഡലി-
ക്കേട്ടറുത്തു കിളര്ന്നുങ മണ്ഡലവും പിളര്‍ന്നു് ഭവത്പദം
തുഷ്ടിയോടു പിടിപ്പതിന്നരുളുന്നതെന്നു ഭവാബ്ധിയില്‍-
പ്പെട്ടുപോകരുതിന്നിയും ഭഗവാനെ, ഷണ്മുഖ, പാഹിമാം. 11
ഏതുമൊന്നു ഭവാനൊഴിഞ്ഞടിയന്നൊരാശ്രയമാരുമീ
ഭുതലത്തിലുമെങ്ങുമില്ല കൃപാനിധേ, കരുതേണമേ!
കാതിലോല യിതെന്നു ചിന്തതുടര്‍ന്നിനടും മയി സന്തതം
ഭാതി യാവദനങ്ഗ്ദാഹികടാക്ഷമഗ്നിജ, പാഹിമാം. 12
ഐശബീജമതിങ്കല്‍ നിന്നുളവായ നിന്തുരുമേനിയി-
ങ്ങാശുശുക്ഷണി മിന്നലോടുപമിക്കുമിന്നികടത്തിലും
നാശഹീനനതാമഗസ്ത്യമുനീന്ദ്രസന്നിധിയിങ്കില്നി-
ന്നാശിഷാ ഗുരുനാഥനായകണക്കു ഷണ്മുുഖ, പാഹിമാം. 13
ഒന്നുപോലഖിലാണ്ഡകോടിയകത്തടച്ചതിനുള്ളിലും
തന്നകത്തിലുമെങ്ങുമൊക്കെനിറഞ്ഞു തിങ്ങിവിളങ്ങിടും
നിന്നരുള്‍ക്കൊരിടം കൊടുപ്പതിനൊന്നുമില്ലയിതെപ്പൊഴോ
നിന്നില്‍നിന്നരുള്‍കൊണ്ടു ജാതമിതൊക്കെയും ഗുഹ, പാഹിമാം 14
ഓമിതി പ്രണവപ്രണഷ്ടകലിപ്രദോഷമനസ്സില്‍ നി -
ന്നോമനപ്പുതുമേനികണ്ടു കരംകുവിപ്പതിനാശയാ
പുമണം ബുധപൂജിതം പെരുമാറുമങ്ഘ്രിസരോരുഹേ
നാമനം വിതനോമി നാശഹീന, ഷണ്മുേഖ, പാഹിമാം. 15
ഔഡുമണ്ഡലമദ്ധ്യവര്‍ത്തി യതാംശശാങ്കനിഭന്ല ഭവാന്‍
കൈടഭാരിസരോരുഹാസനദേവതാസു മഹാമതേ
ഐഡഭാവമൊഴിക്ക മേ തവ തൃച്ചിലമ്പൊലികേള്‍ക്കുവാ-
നീഡയാമി ഭവത്പമദംബുജമെപ്പൊഴും ഗുഹ, പാഹിമാം. 16
അംബുധിത്തിരയും തിരക്കുമിളപ്രവാഹവുമൊക്കെയോ-
രംബുരാശിയതായടങ്ങിയൊടുങ്ങിടും പടിനിന്നില്‍ നി്
ന്നംബ പൊങ്ങിമറിഞ്ഞുയര്‍ന്നു മറഞ്ഞിടുന്നഖിലാണ്ഡവും
അംബയാ സഹ വര്ത്തഞമാന, വിജന്മ, ഷണ്മുഡഖ, പാഹിമാം. 17
അല്ലിലും പകലും ഭവദ്പദപല്ലവങ്ങളിലല്ലയോ
ചൊല്ലിയ്യിങ്ങനെ സൗമ്യമാംമുതലുള്ളടക്കിയിരിപ്പതും
കൊല്ലുവാന്‍ കൊലയാനപോലെയണഞ്ഞിടും മലമായയേ
വെല്ലുവാനൊരുമന്ത്രമിങ്ങരുളീടു ഷണ്മുലഖ, പാഹിമാം. 18
കഷ്ടമിക്കലിയില്‍ക്കിടന്നുഴലുന്നതൊക്കെയുമങ്ങു സ-
ന്തുഷ്ടാനായ് സുഖമോടു കണ്ടു രസിച്ചിരിക്കുക യോഗ്യമോ?
ക്ലിഷ്ടതയ്ക്കൊരിടം കൊടുക്കണമെന്നു നിന്തിരുവുള്ളിലു-
ണ്ടിഷ്ടമെങ്കിലടിക്കടുത്തിടുമെന്നിലോ ഗുഹ, പാഹിമാം. 19
തൃക്കിരീടജടയ്ക്കിടയ്ക്കരവങ്ങളമ്പിളി തുമ്പയും
ദുഷ്കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗങ്ഗയും
ഹൃത്കുരുന്നിലെനിക്കു കാണണമെപ്പോഴും ഗുഹ, പാഹിമാം. 1
ആറും വാര്‍മതിയോടെതിര്ത്തു ജയിച്ചിടും തിരുനെറ്റിമേ-
ലാറിലും മദനംപൊരിച്ച വലിപ്പമുള്ളൊരുകണ്കളും
കുറൊടും നിജഭക്തരക്ഷവരുത്തുവാനിളകീടുമ-
ക്കാര്‍തൊനഴുംപുരികങ്ങളും മമ കാണണം ഗുഹ, പാഹിമാം. 2
ഇന്ദുബിംബവിഭാവസുക്കളിടംവലം നയനങ്ങളാ-
മിന്ദുബിംബമുംഖങ്ങളും തിരുനാസികാവലിയും തഥാ
കര്‍ണ്ണബമണ്ഡലമണ്ഡലീകൃതഗണ്ഡപാളിയുമെന്നുടേ
കണ്ണിണയ്ക്കുതിഥീഭവിക്കണമെപ്പൊഴും ഗുഹ, പാഹിമാം. 3
ഈശ, നിന്‍പവിഴംതൊഴും രദനച്ഛദങ്ങളുമുല്ലസത്-
കേശപേശലദന്തതാടികളും കറുത്ത ഗളങ്ങളും
ഭാസുരാകൃതികൈകളില്‍ തിരുവായുധങ്ങളൊടും മമ
കേശനാശനസിദ്ധയേ വരുകാശു, ഷണ്മുതഖ, പാഹിമാം. 4
ഉള്ളിലുള്ളൊരു ദോഷഭാരമൊഴിപ്പതിന്നതിസൗരഭം
വെള്ളിമുത്തു പളുങ്കൊടൊത്തു കൊരുത്തു ചാര്‍ത്തിയ മാറിടം
വള്ളിതന്മണവാള, നിന്നുദരാഭയും തിരുനാഭിയും
ഉള്ളിലാകണമെപ്പൊഴും പരിശുദ്ധയേ ഗുഹ, പാഹിമാം. 5
ഊഢകാന്തികലര്‍ന്നിടും ത്രിവലിക്കടിക്കു കടിസ്ഥലാ-
രുഢകാഞ്ചനകാഞ്ചിസഞ്ചിതചേലയും കടിസൂത്രവും
രുഢമായ് വിലസുന്ന തൃത്തട മുട്ടടുത്ത കണങ്കഴല്‍-
പ്രൗഢിയും മമ കാണണം പരിചോടു ഷണ്മുുഖ, പാഹിമാം. 6
ഋക്ഷവത്ക്കുതികൊള്ളുമെന്മനമിക്കണക്കു വരാതിനി
രക്ഷചെയ്‌വതിനൊച്ചയുള്ള ചിലമ്പിടും നരിയാണിയും
പക്ഷിവാഹനഭാഗിനേയ, മയൂരപൃഷ്ഠടമമര്‍ന്നു വ-
ന്നഷിഗോചരമായ് വിളങ്ങണമെപ്പൊഴും ഗുഹ, പാഹിമാം. 7
ഋഔണബന്ധമെനിക്കനവിങ്കലും കരുതേണ്ട മത്-
പ്രാണനാഥ ഭവത്പദപ്രപദത്തിലെത്തുകിലാമയം
ക്ഷീണമായ് മരുവും സരോരുഹശോഭതേടിന പാദവും
കാണണം പദവിക്രമങ്ങള്‍ നഖങ്ങളും ഗുഹ, പാഹിമാം. 8
ലുപ്ത പിണ്ഡപിതൃപ്രതികിയ ചെയ്‌വതിന്നുമിതൊന്നിനും
ക്ലിപ്തമില്ലയെനിക്കു താവകപാദസേവനമെന്നിയേ
ലബ്ധവിദ്യനിവന്‍ ഭവത്കൃപയുണ്ടിതെങ്കിലനന്യസം-
തൃപ്തിതയും പദഭക്തിയും വരുമാശു ഷണ്മുമഖ, പാഹിമാം. 9
ലുതമുള്ളിലിരുന്ന നൂലുവലിച്ചു മുത്തുകളിച്ചതും
സാദരം തനതുള്ളിലാക്കി രമിച്ചിടും പടി മായായ
ഭൂതഭൗതികമൊക്കെയും പതിവായെടുത്തു ഭരിച്ചഴി-
ച്ചാദിമുച്ചുടരായ് വിളങ്ങുമനന്ത, ഷണ്മുഖ, പാഹിമാം 10
എട്ടുചുറ്റൊടു മോഷമാര്ഗ്ഗ മടച്ചു മേവിന കുണ്ഡലി-
ക്കേട്ടറുത്തു കിളര്ന്നുങ മണ്ഡലവും പിളര്‍ന്നു് ഭവത്പദം
തുഷ്ടിയോടു പിടിപ്പതിന്നരുളുന്നതെന്നു ഭവാബ്ധിയില്‍-
പ്പെട്ടുപോകരുതിന്നിയും ഭഗവാനെ, ഷണ്മുഖ, പാഹിമാം. 11
ഏതുമൊന്നു ഭവാനൊഴിഞ്ഞടിയന്നൊരാശ്രയമാരുമീ
ഭുതലത്തിലുമെങ്ങുമില്ല കൃപാനിധേ, കരുതേണമേ!
കാതിലോല യിതെന്നു ചിന്തതുടര്‍ന്നിനടും മയി സന്തതം
ഭാതി യാവദനങ്ഗ്ദാഹികടാക്ഷമഗ്നിജ, പാഹിമാം. 12
ഐശബീജമതിങ്കല്‍ നിന്നുളവായ നിന്തുരുമേനിയി-
ങ്ങാശുശുക്ഷണി മിന്നലോടുപമിക്കുമിന്നികടത്തിലും
നാശഹീനനതാമഗസ്ത്യമുനീന്ദ്രസന്നിധിയിങ്കില്നി-
ന്നാശിഷാ ഗുരുനാഥനായകണക്കു ഷണ്മുുഖ, പാഹിമാം. 13
ഒന്നുപോലഖിലാണ്ഡകോടിയകത്തടച്ചതിനുള്ളിലും
തന്നകത്തിലുമെങ്ങുമൊക്കെനിറഞ്ഞു തിങ്ങിവിളങ്ങിടും
നിന്നരുള്‍ക്കൊരിടം കൊടുപ്പതിനൊന്നുമില്ലയിതെപ്പൊഴോ
നിന്നില്‍നിന്നരുള്‍കൊണ്ടു ജാതമിതൊക്കെയും ഗുഹ, പാഹിമാം 14
ഓമിതി പ്രണവപ്രണഷ്ടകലിപ്രദോഷമനസ്സില്‍ നി -
ന്നോമനപ്പുതുമേനികണ്ടു കരംകുവിപ്പതിനാശയാ
പുമണം ബുധപൂജിതം പെരുമാറുമങ്ഘ്രിസരോരുഹേ
നാമനം വിതനോമി നാശഹീന, ഷണ്മുേഖ, പാഹിമാം. 15
ഔഡുമണ്ഡലമദ്ധ്യവര്‍ത്തി യതാംശശാങ്കനിഭന്ല ഭവാന്‍
കൈടഭാരിസരോരുഹാസനദേവതാസു മഹാമതേ
ഐഡഭാവമൊഴിക്ക മേ തവ തൃച്ചിലമ്പൊലികേള്‍ക്കുവാ-
നീഡയാമി ഭവത്പമദംബുജമെപ്പൊഴും ഗുഹ, പാഹിമാം. 16
അംബുധിത്തിരയും തിരക്കുമിളപ്രവാഹവുമൊക്കെയോ-
രംബുരാശിയതായടങ്ങിയൊടുങ്ങിടും പടിനിന്നില്‍ നി്
ന്നംബ പൊങ്ങിമറിഞ്ഞുയര്‍ന്നു മറഞ്ഞിടുന്നഖിലാണ്ഡവും
അംബയാ സഹ വര്ത്തഞമാന, വിജന്മ, ഷണ്മുഡഖ, പാഹിമാം. 17
അല്ലിലും പകലും ഭവദ്പദപല്ലവങ്ങളിലല്ലയോ
ചൊല്ലിയ്യിങ്ങനെ സൗമ്യമാംമുതലുള്ളടക്കിയിരിപ്പതും
കൊല്ലുവാന്‍ കൊലയാനപോലെയണഞ്ഞിടും മലമായയേ
വെല്ലുവാനൊരുമന്ത്രമിങ്ങരുളീടു ഷണ്മുലഖ, പാഹിമാം. 18
കഷ്ടമിക്കലിയില്‍ക്കിടന്നുഴലുന്നതൊക്കെയുമങ്ങു സ-
ന്തുഷ്ടാനായ് സുഖമോടു കണ്ടു രസിച്ചിരിക്കുക യോഗ്യമോ?
ക്ലിഷ്ടതയ്ക്കൊരിടം കൊടുക്കണമെന്നു നിന്തിരുവുള്ളിലു-
ണ്ടിഷ്ടമെങ്കിലടിക്കടുത്തിടുമെന്നിലോ ഗുഹ, പാഹിമാം. 19
ഷാണ്മാതുരസ്തവം
ഗൗരിസഹായസുഹൃദുരീകൃതാവായവ
ഭുരീഷു വൈരിഷു തമ-
സ്സുരീകൃതായുധനിവാരീതദോഷ നിജ –
നാരീകലാലസമനഃ
ക്രൂരീഭവത്തിമിരചാരീ ഹിതാപാദുരി
നീ നീതിസൂരി കരുണാ –
വാരീണ, വാരിധര, ഗൗരീകശോര, മമ
ദൂരീകുരുഷ ദുരിതം 1
മല്ലീകൃതത്രിദശമല്ലീ, സദാ സുദതി
വല്ലീകുചങ്കണലസത്
സല്ലീനകുങ്കുമരസോല്ലീനവത്സ, യുധി
ഭല്ലീസ്മങയോഽസി ദിതിജൈഃ
സ്ഫുീല്ലീകുരുഷ്വ സ ച വല്ലീതഗോധിതല –
വല്ലിവിലോലബുധഹൃദ്-
വല്ലീനിവാസ, മമ സോല്ലീന, കേകി ഹയ –
സല്ലീലപാഹൃദുദജം. 2
പ്രാണീകൃതസ്വനഖരാണീതഭക്തജന –
വാണിശമുഖ്യസുമന –
ശ്ശ്രേുണിസുജാനുതലതുണീതമാലതിമി-
രാണീലചുചുകഭരാ
വാണീവിലാസമളിവേണി, വിപഞ്ചിമൃദു –
വാണീ തവാംഗരമണീ
ശ്രോംണീഘനാ സുമതി, ശാണീതനോതു ഭ്യശ-
മേണീവിശാലനയനാ. 3
രാഗാഭിഷിക്ത നിജകേശാദിപാദ വപു –
രാശാപിശാചദഹനാ
ശ്രീശാതകുംഭനിഭപാശാങ്കുശാഭരണ –
നാശാന്തകാനുചര ! ഭോഃ
ഭീശാഡ്വലാഹരണഗോശാബകാവനത –
കോശാധിപാശു ഭഗവാന്‍
പാശാടവീ ഭവ ഹൃതാശാശയാവപിശി –
താശാ ഹി ഭോഗഭുഗിയം. 4
സന്താപസന്തതിനിശാന്താവസന്തമയി
കാന്തയുഗാരരതേ,
കിന്താവകേ ഹൃദി നിതാന്താകുലശയമ –
ഹന്താനപേതമവിതും
കിന്താമസം ഭവസി, ചിന്തമണീരുചിര-
സന്താനപാദപ ദവ –
ശ്ചിന്താധുതാന്തരുജമന്താദിഹീന കുരു
മാന്തവകീനഭജനം. 5
സീമാവിഹീനഗുണ സോമാവചൂഡ ജിത –
കാമാഭിമാന സുമതേ !
ഭുമാധവാദിനുത ഭുമാസമാന, പുര –
കാമാന്ധകാന്തക ഗുരോ
നാമാളിജാപിജനകാമാവസാനഫല, -
ദാമാശമാതനു വിഭോ,
ഹേമാരുണാ, ഹിതനികാമാതിഭീമ, ഗുഹ
സാമാദി വേദവിദയം. 6
വേദാനുഗീതനുത പാദാരവിന്ദയുഗ –
മാദായ സേവനവിധേ –
രാദാവമും സരസമാദാതുകാമ ശുഭ –
കേദാരകേളിനിലയേ,
താദത്മ്യലീനമതിസാദാപനോദ, സക –
ലാദാനദൈതതരോ
ഭുദാസകല്പരതികോദാരദാമ കുരു
മോദാംബുരാശിവസതിം. 7
കിശ്ചാസുരദ്വിരദപഞ്ചാനനപ്രണവ –
സഞ്ചാരിഹംസസമനേ
കിഞ്ചാപലന്നമന, തുഞ്ചാനുജീവി മമ
സിഞ്ചാമൃതാഭ കൃപയാ
പഞ്ചാനനപ്രണയ കഞ്ചാപി ശാസി കതി
മുഞ്ചാശു ബദ്ധകമതിം
പഞ്ചാശുഗാരിസുരപഞ്ചാനനാത്മജ –
മിമഞ്ചാപി പാഹി സതതം 8
കാലായ ശീതരുചിബാലാവചുഡ, ശുഭ –
ശീലാവധുതദുരിത
ശ്രീലാഘമീവരദ ലീലാവ ഹി വാരിസം
ബാലാശയാശയശുചേ !
കാലാനലോപമിത ഫാലാവലോകനക
………………………………
വേലയുധോ മഹതി കോലാഹലാരവ സു –
ലീലാ തനോതു കുശലം. 9
ഭുരീഷു വൈരിഷു തമ-
സ്സുരീകൃതായുധനിവാരീതദോഷ നിജ –
നാരീകലാലസമനഃ
ക്രൂരീഭവത്തിമിരചാരീ ഹിതാപാദുരി
നീ നീതിസൂരി കരുണാ –
വാരീണ, വാരിധര, ഗൗരീകശോര, മമ
ദൂരീകുരുഷ ദുരിതം 1
മല്ലീകൃതത്രിദശമല്ലീ, സദാ സുദതി
വല്ലീകുചങ്കണലസത്
സല്ലീനകുങ്കുമരസോല്ലീനവത്സ, യുധി
ഭല്ലീസ്മങയോഽസി ദിതിജൈഃ
സ്ഫുീല്ലീകുരുഷ്വ സ ച വല്ലീതഗോധിതല –
വല്ലിവിലോലബുധഹൃദ്-
വല്ലീനിവാസ, മമ സോല്ലീന, കേകി ഹയ –
സല്ലീലപാഹൃദുദജം. 2
പ്രാണീകൃതസ്വനഖരാണീതഭക്തജന –
വാണിശമുഖ്യസുമന –
ശ്ശ്രേുണിസുജാനുതലതുണീതമാലതിമി-
രാണീലചുചുകഭരാ
വാണീവിലാസമളിവേണി, വിപഞ്ചിമൃദു –
വാണീ തവാംഗരമണീ
ശ്രോംണീഘനാ സുമതി, ശാണീതനോതു ഭ്യശ-
മേണീവിശാലനയനാ. 3
രാഗാഭിഷിക്ത നിജകേശാദിപാദ വപു –
രാശാപിശാചദഹനാ
ശ്രീശാതകുംഭനിഭപാശാങ്കുശാഭരണ –
നാശാന്തകാനുചര ! ഭോഃ
ഭീശാഡ്വലാഹരണഗോശാബകാവനത –
കോശാധിപാശു ഭഗവാന്‍
പാശാടവീ ഭവ ഹൃതാശാശയാവപിശി –
താശാ ഹി ഭോഗഭുഗിയം. 4
സന്താപസന്തതിനിശാന്താവസന്തമയി
കാന്തയുഗാരരതേ,
കിന്താവകേ ഹൃദി നിതാന്താകുലശയമ –
ഹന്താനപേതമവിതും
കിന്താമസം ഭവസി, ചിന്തമണീരുചിര-
സന്താനപാദപ ദവ –
ശ്ചിന്താധുതാന്തരുജമന്താദിഹീന കുരു
മാന്തവകീനഭജനം. 5
സീമാവിഹീനഗുണ സോമാവചൂഡ ജിത –
കാമാഭിമാന സുമതേ !
ഭുമാധവാദിനുത ഭുമാസമാന, പുര –
കാമാന്ധകാന്തക ഗുരോ
നാമാളിജാപിജനകാമാവസാനഫല, -
ദാമാശമാതനു വിഭോ,
ഹേമാരുണാ, ഹിതനികാമാതിഭീമ, ഗുഹ
സാമാദി വേദവിദയം. 6
വേദാനുഗീതനുത പാദാരവിന്ദയുഗ –
മാദായ സേവനവിധേ –
രാദാവമും സരസമാദാതുകാമ ശുഭ –
കേദാരകേളിനിലയേ,
താദത്മ്യലീനമതിസാദാപനോദ, സക –
ലാദാനദൈതതരോ
ഭുദാസകല്പരതികോദാരദാമ കുരു
മോദാംബുരാശിവസതിം. 7
കിശ്ചാസുരദ്വിരദപഞ്ചാനനപ്രണവ –
സഞ്ചാരിഹംസസമനേ
കിഞ്ചാപലന്നമന, തുഞ്ചാനുജീവി മമ
സിഞ്ചാമൃതാഭ കൃപയാ
പഞ്ചാനനപ്രണയ കഞ്ചാപി ശാസി കതി
മുഞ്ചാശു ബദ്ധകമതിം
പഞ്ചാശുഗാരിസുരപഞ്ചാനനാത്മജ –
മിമഞ്ചാപി പാഹി സതതം 8
കാലായ ശീതരുചിബാലാവചുഡ, ശുഭ –
ശീലാവധുതദുരിത
ശ്രീലാഘമീവരദ ലീലാവ ഹി വാരിസം
ബാലാശയാശയശുചേ !
കാലാനലോപമിത ഫാലാവലോകനക
………………………………
വേലയുധോ മഹതി കോലാഹലാരവ സു –
ലീലാ തനോതു കുശലം. 9
Vasudevashtakam ശ്രീവാസുദേവാഷ്ടകം
ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ-
കൗമോദകീഭയനിവാരണചക്രപാണേ,
ശ്രീവത്സവത്സ, സകലാമാമൂലനാശിന്‍,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം, മേ. 1
ഗോവിന്ദ, ഗോപസുത, ഗോഗണപാലലോല,
ഗോപീജനാങ്ഗ്കമനീയനിജാങ്ഹസങ്ഗ
ഗോദേവിവല്ലഭ, മഹേശ്വരമുഖ്യവന്ദ്യ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം, മേ. 2
നീലാളികേശപരിഭുഷിതബര്ഹി ബര്ഹ്,
കാളാംബുദദ്യുതികളായകളേബരാഭ,
വീര, സ്വഭക്തജനവത്സല, നീരജാക്ഷ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ. 3
ആനന്ദരുപ, ജനകാനകപൂര്വരവദുന്ദു-
ഭ്യനന്ദസാഗരസുധാകരസൗകുകാര്യ,
മാനാപമാനസമമാന സരാജഹംസ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ. 4
മഞ്ജരീരമഞ്ജുമണിശിഞ്ജിതപാദപദ്മ,,
കഞ്ജായതാക്ഷ, കരുണാകര, കഞ്ജനാഭ,
സഞ്ജീവനൗഷധസുധാമയ, സാധുരമ്യ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ. 5
കംസാസുരദ്വിരദകേസരിവീര, ഘോര
വൈരകരാമ്യവിരോധകരാജ, ശൗരേ,
ഹംസാദിരമ്യസരസീരുഹപാദമൂല,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ. 6
സംസാരസങ്കടവിശങ്കടകങ്കടായ
സര്വാസര്ഥകദാഅ സദയായ സനാതനായ
സച്ചിന്മയായ ഭവതേ സതതം നമോഽസ്തുദ
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ 7
ഭക്തപ്രിയായ ഭവശോകവിനാശനായ
മുക്തിപ്രദായ മുനിവൃന്ദനിഷേവിതായ
നക്തിന്ദിവം ഭഗവതേ നതിരസ്മിനദീയാ
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ. 8
കൗമോദകീഭയനിവാരണചക്രപാണേ,
ശ്രീവത്സവത്സ, സകലാമാമൂലനാശിന്‍,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം, മേ. 1
ഗോവിന്ദ, ഗോപസുത, ഗോഗണപാലലോല,
ഗോപീജനാങ്ഗ്കമനീയനിജാങ്ഹസങ്ഗ
ഗോദേവിവല്ലഭ, മഹേശ്വരമുഖ്യവന്ദ്യ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം, മേ. 2
നീലാളികേശപരിഭുഷിതബര്ഹി ബര്ഹ്,
കാളാംബുദദ്യുതികളായകളേബരാഭ,
വീര, സ്വഭക്തജനവത്സല, നീരജാക്ഷ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ. 3
ആനന്ദരുപ, ജനകാനകപൂര്വരവദുന്ദു-
ഭ്യനന്ദസാഗരസുധാകരസൗകുകാര്യ,
മാനാപമാനസമമാന സരാജഹംസ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ. 4
മഞ്ജരീരമഞ്ജുമണിശിഞ്ജിതപാദപദ്മ,,
കഞ്ജായതാക്ഷ, കരുണാകര, കഞ്ജനാഭ,
സഞ്ജീവനൗഷധസുധാമയ, സാധുരമ്യ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ. 5
കംസാസുരദ്വിരദകേസരിവീര, ഘോര
വൈരകരാമ്യവിരോധകരാജ, ശൗരേ,
ഹംസാദിരമ്യസരസീരുഹപാദമൂല,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ. 6
സംസാരസങ്കടവിശങ്കടകങ്കടായ
സര്വാസര്ഥകദാഅ സദയായ സനാതനായ
സച്ചിന്മയായ ഭവതേ സതതം നമോഽസ്തുദ
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ 7
ഭക്തപ്രിയായ ഭവശോകവിനാശനായ
മുക്തിപ്രദായ മുനിവൃന്ദനിഷേവിതായ
നക്തിന്ദിവം ഭഗവതേ നതിരസ്മിനദീയാ
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ. 8
Slokatrayi ശ്ലോകത്രയീ
അസ്തി ധര്‍മ്മീത്യനുമിതിഃ
കഥം ഭവതി വാഗപി?
അസന്നികൃഷ്ടത്വാദസ്മിന്‍
പ്രത്യക്ഷമനുമാനവത് 1
ന വിദ്യതേऽസ്തി ധര്‍മ്മീതി
പ്രത്യക്ഷമനുമാനവത്
മാനാഭാവാദസൗ നേതി
ബോധ ഏവാവശിഷ്യതേ 2
അസന്നികൃഷ്ടത്വാദസ്യ
പ്രത്യക്ഷം ധര്‍മ്മധര്‍മ്മിണോഃ
അസൃഷ്ടസാഹചര്യാച്ച
ധര്‍മ്മിണ്യനുമിതിഃ കുതഃ? 3
കഥം ഭവതി വാഗപി?
അസന്നികൃഷ്ടത്വാദസ്മിന്‍
പ്രത്യക്ഷമനുമാനവത് 1
ന വിദ്യതേऽസ്തി ധര്‍മ്മീതി
പ്രത്യക്ഷമനുമാനവത്
മാനാഭാവാദസൗ നേതി
ബോധ ഏവാവശിഷ്യതേ 2
അസന്നികൃഷ്ടത്വാദസ്യ
പ്രത്യക്ഷം ധര്‍മ്മധര്‍മ്മിണോഃ
അസൃഷ്ടസാഹചര്യാച്ച
ധര്‍മ്മിണ്യനുമിതിഃ കുതഃ? 3
Ozhuvilodukkam ഒഴുവിലൊടുക്കം
ഗുരുദേവന്റെ ഒഴുവിലൊടുക്കം മലയാളം തര്‍ജ്ജമയില്‍ ഈ രണ്ടു പദ്യങ്ങള്‍ മാത്രമേ ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളൂ.
ആറു മാമറകളാടല്‍ വീശി നില-
നിര്‍ത്തീടുന്നൊരു കളാശ, മാ-
ധാരഷള്‍ക്കശിഖരീന്ദ്രകൂടമകു-
ടാഭിഷേക,മറിവീന്നെഴും
കൂരിരുട്ടതു കിഴിച്ചെഴും കിരണനായ-
കന്‍ മമത പോയപോ-
തീറിഴിഞ്ഞ കരുണാമൃതം പൊഴിയുവാ-
നെടുത്തുയരമായ കൈ. 1
ജാല്മതീവ്രതരപക്വ ദുഷ്കൃതരഹ (ഹര)
പ്രപഞ്ചകനവിങ്കല്‍ നി-
ന്നാത്മനിജ്ഞഗുരുഭൂതകേസരി-
യുദിച്ചു ശിഷ്യമദഹസ്തിയെ
സൂക്ഷ്മദൃഷ്ടിയിലടക്കി വേപഥു-
വകറ്റി വയ്ക്കുകിലൊഴിഞ്ഞു മ-
റ്റാത്മബോധമറുവാനസംഖ്യതര-
മഭ്യസിക്കുകിലുമസാദ്ധ്യമാം. 2
ആറു മാമറകളാടല്‍ വീശി നില-
നിര്‍ത്തീടുന്നൊരു കളാശ, മാ-
ധാരഷള്‍ക്കശിഖരീന്ദ്രകൂടമകു-
ടാഭിഷേക,മറിവീന്നെഴും
കൂരിരുട്ടതു കിഴിച്ചെഴും കിരണനായ-
കന്‍ മമത പോയപോ-
തീറിഴിഞ്ഞ കരുണാമൃതം പൊഴിയുവാ-
നെടുത്തുയരമായ കൈ. 1
ജാല്മതീവ്രതരപക്വ ദുഷ്കൃതരഹ (ഹര)
പ്രപഞ്ചകനവിങ്കല്‍ നി-
ന്നാത്മനിജ്ഞഗുരുഭൂതകേസരി-
യുദിച്ചു ശിഷ്യമദഹസ്തിയെ
സൂക്ഷ്മദൃഷ്ടിയിലടക്കി വേപഥു-
വകറ്റി വയ്ക്കുകിലൊഴിഞ്ഞു മ-
റ്റാത്മബോധമറുവാനസംഖ്യതര-
മഭ്യസിക്കുകിലുമസാദ്ധ്യമാം. 2
Mannanthala Devi Stavam മണ്ണന്തലദേവീസ്തവം
മണിക്കുട വിടര്‍ത്തി മലര്‍ തൂവി മണമെല്ലാം
ഘൃണിക്കപചിതിക്രിയ കഴിച്ചു ഘൃണിയാകി,
ഗുണിച്ചവകളൊക്കെയുമൊഴിഞ്ഞി ഗുണിയും പോയ്
ഗുണക്കടല്‍ കടന്നുവരുവാനരുള്‍ക തായേ! 1
തിങ്കളും ത്രിദശഗംഗയും തിരുമുടി-
ക്കണിഞ്ഞു തെളിയുന്ന നല്‍ -
ത്തിങ്കള്‍നേര്‍മുഖി, ദിഗംബരന്റെ തിരു-
മെയ് പകുത്ത ശിവമേനിയേ
നിങ്കഴല്‍ക്കമലമെന്‍ കരുത്തില്‍ നില-
നിര്‍ത്തി നിത്യവുമഹന്ത വ-
ന്നങ്കുരിച്ചറിവഴിഞ്ഞുപോയ് വിഫല-
മായ് വരാതരുളുമംബികേ 2
പ്രഭാരൂപയാം നിന്‍ പ്രകാരം നിനച്ചാല്‍
പ്രഭാരം കെടും ഹൃത്പ്രസാദാലെവര്‍ക്കും
പ്രസാദിക്കുമെല്ലാവനും ത്വത്പ്രസാദാല്‍
പ്രയാസം സമസ്തം പ്രയാതീവ ദൂരം 3
സാധിക്കും സകലം സമസ്തഭുവന-
ങ്ങള്‍ക്കും ഹിതം നല്‍കി നീ
ചേതസ്സിങ്കലിരിക്കകൊണ്ടു ജനനീ,
ചൈതന്യമായെപ്പൊഴും
ബോധിപ്പിപ്പതശേഷമംബുധിയില്‍ വ-
ന്നേറിക്കലര്‍ന്നീടുമ-
സ്രോതസ്സെന്ന കണക്കു നിന്നടിയില്‍ വ-
ന്നേറുന്നു മാറുന്നിതേ 4
ദക്ഷപുത്രി, ദനുജാന്തകി, ത്വദനുസാ-
രിവാരിയിലഴുന്തിടാ-
തക്ഷമൊക്കെയുമടക്കി വാഴ്വതിനനു-
ഗ്രഹിക്ക പരദൈവമേ
കുക്ഷിബാധ വലുതായതീവ്യഥ ജയി-
പ്പതിന്നു പണിയുണ്ടു നിന്‍
കുക്ഷിതന്നിലിളകാതെ വാണു ദിവസം
കഴിക്കുകിലസംശയം. 5
പമ്പരത്തോടു പകച്ചിടും ഭ്രമണ-
വേഗമുള്ള മതിയോടു വ-
ന്നംബരത്തിലണയുന്നതിന്നിവന-
ശക്തനെന്നു കരുതീടു നീ
അന്‍പിരന്നടികള്‍ വാഴ്ത്തി നില്‍ക്കുമഗ-
തിക്കു സദ്ഗതി വരുത്തിടും
നിന്‍പദത്തൊടു ലയിപ്പതിന്നു നിയ-
തം വരം തരുക മംഗലേ 6
ചക്ഷുരാദികള്‍ ചതിച്ചിടും ചതിയില്‍
വീണിടും ചതുരനെങ്കിലും
പക്ഷമില്ല ഭവതിക്കവന്‍ പ്രതി ഭ-
വച്ചരിത്രപരനെങ്കിലോ
തത്ക്ഷണം സകലവും ഭവിച്ചു സത-
തം സുഖിച്ചു മരുവീടുമീ
പക്ഷമൊക്കെയുമറിഞ്ഞിടുന്ന പര-
ദൈവതം ഭവതിയല്ലയോ 7
കങ്കമാദികളശിച്ചിടുന്നൊരശ-
നം കളേബരമിതല്ലയോ
വന്‍കലാവതി വലച്ചിടുന്നിതു മ-
തിപ്രസാദമരുളീടു നീ
തിങ്കള്‍മൗലി തിരുമെയ് തലോടിയിട-
ചേര്‍ന്നു നിത്യവുമിരിക്കുമെന്‍
തങ്കമേ സകല സങ്കടങ്ങളുമ-
റുന്നതിന്നു തരണം വരം 8
മണ്ണന്തലേ മരുവുമീശ്വരി തന്നെ മന്നി-
ലന്വര്‍ത്ഥസംജ്ഞയെ വഹിച്ചരുളുന്നു ചിത്രം!
മന്നില്‍ സമസ്തവുമടങ്ങുമതിന്നുമേല്‍ നി-
ന്നെണ്ണിക്കഴിക്കുമൊരു ദൈവതമല്ലയോ നീ! 9
ഘൃണിക്കപചിതിക്രിയ കഴിച്ചു ഘൃണിയാകി,
ഗുണിച്ചവകളൊക്കെയുമൊഴിഞ്ഞി ഗുണിയും പോയ്
ഗുണക്കടല്‍ കടന്നുവരുവാനരുള്‍ക തായേ! 1
തിങ്കളും ത്രിദശഗംഗയും തിരുമുടി-
ക്കണിഞ്ഞു തെളിയുന്ന നല്‍ -
ത്തിങ്കള്‍നേര്‍മുഖി, ദിഗംബരന്റെ തിരു-
മെയ് പകുത്ത ശിവമേനിയേ
നിങ്കഴല്‍ക്കമലമെന്‍ കരുത്തില്‍ നില-
നിര്‍ത്തി നിത്യവുമഹന്ത വ-
ന്നങ്കുരിച്ചറിവഴിഞ്ഞുപോയ് വിഫല-
മായ് വരാതരുളുമംബികേ 2
പ്രഭാരൂപയാം നിന്‍ പ്രകാരം നിനച്ചാല്‍
പ്രഭാരം കെടും ഹൃത്പ്രസാദാലെവര്‍ക്കും
പ്രസാദിക്കുമെല്ലാവനും ത്വത്പ്രസാദാല്‍
പ്രയാസം സമസ്തം പ്രയാതീവ ദൂരം 3
സാധിക്കും സകലം സമസ്തഭുവന-
ങ്ങള്‍ക്കും ഹിതം നല്‍കി നീ
ചേതസ്സിങ്കലിരിക്കകൊണ്ടു ജനനീ,
ചൈതന്യമായെപ്പൊഴും
ബോധിപ്പിപ്പതശേഷമംബുധിയില്‍ വ-
ന്നേറിക്കലര്‍ന്നീടുമ-
സ്രോതസ്സെന്ന കണക്കു നിന്നടിയില്‍ വ-
ന്നേറുന്നു മാറുന്നിതേ 4
ദക്ഷപുത്രി, ദനുജാന്തകി, ത്വദനുസാ-
രിവാരിയിലഴുന്തിടാ-
തക്ഷമൊക്കെയുമടക്കി വാഴ്വതിനനു-
ഗ്രഹിക്ക പരദൈവമേ
കുക്ഷിബാധ വലുതായതീവ്യഥ ജയി-
പ്പതിന്നു പണിയുണ്ടു നിന്‍
കുക്ഷിതന്നിലിളകാതെ വാണു ദിവസം
കഴിക്കുകിലസംശയം. 5
പമ്പരത്തോടു പകച്ചിടും ഭ്രമണ-
വേഗമുള്ള മതിയോടു വ-
ന്നംബരത്തിലണയുന്നതിന്നിവന-
ശക്തനെന്നു കരുതീടു നീ
അന്‍പിരന്നടികള്‍ വാഴ്ത്തി നില്‍ക്കുമഗ-
തിക്കു സദ്ഗതി വരുത്തിടും
നിന്‍പദത്തൊടു ലയിപ്പതിന്നു നിയ-
തം വരം തരുക മംഗലേ 6
ചക്ഷുരാദികള്‍ ചതിച്ചിടും ചതിയില്‍
വീണിടും ചതുരനെങ്കിലും
പക്ഷമില്ല ഭവതിക്കവന്‍ പ്രതി ഭ-
വച്ചരിത്രപരനെങ്കിലോ
തത്ക്ഷണം സകലവും ഭവിച്ചു സത-
തം സുഖിച്ചു മരുവീടുമീ
പക്ഷമൊക്കെയുമറിഞ്ഞിടുന്ന പര-
ദൈവതം ഭവതിയല്ലയോ 7
കങ്കമാദികളശിച്ചിടുന്നൊരശ-
നം കളേബരമിതല്ലയോ
വന്‍കലാവതി വലച്ചിടുന്നിതു മ-
തിപ്രസാദമരുളീടു നീ
തിങ്കള്‍മൗലി തിരുമെയ് തലോടിയിട-
ചേര്‍ന്നു നിത്യവുമിരിക്കുമെന്‍
തങ്കമേ സകല സങ്കടങ്ങളുമ-
റുന്നതിന്നു തരണം വരം 8
മണ്ണന്തലേ മരുവുമീശ്വരി തന്നെ മന്നി-
ലന്വര്‍ത്ഥസംജ്ഞയെ വഹിച്ചരുളുന്നു ചിത്രം!
മന്നില്‍ സമസ്തവുമടങ്ങുമതിന്നുമേല്‍ നി-
ന്നെണ്ണിക്കഴിക്കുമൊരു ദൈവതമല്ലയോ നീ! 9
Subscribe to:
Posts (Atom)