Sunday, July 12, 2009

സദാചാരം

നല്ലതൊരുവന്‍ ചെയ്ത നല്ലകാര്യം മറപ്പത്
നല്ലതല്ലാത്തതുടനെ മറന്നീടുന്നതുത്തമം

ധര്‍മ്മം സദാ ജയിക്കുന്നു, സത്യം
ജയിക്കുന്നിങ്ങു സര്‍വ്വദാ
അധര്‍മ്മവും ജയിക്കുന്നി-
ല്ലസത്യവുമൊരിക്കലും

നെല്ലിന്നു നീരു വിട്ടീടില്‍
പുല്ലിനും പോയിടുന്നത്
കല്ലിലത്രേ ജലം, നെല്ലില്‍ -
ച്ചെല്ലും വഴി ചെറുക്കുകില്‍

പേരും പ്രതിഭയും നല്ലോ-
രാരുമേ കൈവിടില്ലത്,
നേരറ്റ കൃപണര്‍ക്കൊട്ടും
ചേരാ, നേരേ വിപര്യയം.

ഒന്നുണ്ടു നേരു, നേരല്ലി-
തൊന്നും, മര്‍ത്ത്യര്‍ക്കു സത്യവും
ധര്‍മ്മവും വേണമായുസ്സ്
നില്‍ക്കുകില്ലാര്‍ക്കുമോര്‍ക്കുക.

ദത്താപഹാരം വംശ്യര്ക്കു്-
മത്തലേകീടുമെന്നതു
വ്യര്ത്ഥ മല്ല പുരാഗീരി-
തെത്രയും സത്യമോര്ക്കു ക

കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്രയും
നിസ്വനാമവനെക്കാളും
നിസ്വനില്ലാരുമൂഴിയില്‍

Samasya സമസ്യ

ഒരു സമസ്യ

ഗുരു - കോലത്തുകര കുടികൊണ്ടരുളും
ബാലപ്പിറ ചൂടിയ വാരിധിയേ

ആശാന്‍ - കാലന്‍ കനിവറ്റു കുറിച്ചുവിടു-
ന്നോലപ്പടിയെന്നെയയയ്ക്കരുതേ.

വിദ്യാവിലാസിനി മാസികയില്‍ വന്ന ഒരു സമസ്യാപൂരണം

കാലദേശകനകങ്ങള്‍ വിസ്മൃതി കരസ്ഥ-
മാക്കുമതുപോലെയ-
പ്പാലെടുത്തുപരുകും ഖഗം ബകമെതൃത്തു
ശുക്തിയതുപോലെതാന്‍
വേല ചെയ്തുലയില്‍ വച്ചുരുക്കിയൊരിരുമ്പി-
ലൊറ്റിയ ജലം വിയ-
ജ്ജ്വാലയില്‍ പണമറിഞ്ഞു കൊള്ളുമുപദേശ-
മോര്‍ക്കിലിതുപോലെയാം

Mangalasamsakal മംഗളാശംസകള്‍

1926ല്‍ ധര്‍മ്മകുമാരന്‍ എന്ന മാസികയ്ക്കു എഴുതിക്കൊടുത്തത്

കര്‍മ്മം പരോപകാരം
ധര്‍മ്മോപേതം പരത്തി ലോകത്തില്‍
ശര്‍മ്മമമര്‍ന്നു വളര്‍ന്നീ
ധര്‍മ്മകുമാരന്‍ ജയിക്ക ജനതയ്ക്കായ്.

മൂലൂരിന് ആശംസ

ഗാനാമൃതം പത്മനാഭ-
കവേരാസ്യേന്ദുനിര്‍ഗതം
പീത്വൈതദിഹ ഭദ്രാണി
കുര്‍വ്വന്ത്വവിരതം ബുധാഃ

ഹരിശ്ചന്ദ്രയശോ ഗാതു-
സദ്വൃത്തൈസ്തവശോഭിതം
സമുത്സുകസ്യ ഭദ്രാണി
സന്തു ശീഘ്രസമാപ്തയേ.

ധര്‍മ്മം പത്രത്തിനാശംസ

നിര്‍മത്സരപ്രമോദായ
ജീയാന്നിത്യമിദം ഭുവി
പത്രമശ്വത്ഥജമിവ
സുപ്രസംഗൈരലംകൃതം

വിദ്യാനന്ദസ്വാമിക്കാശംസ

മമാന്തേവാസിനോ വിദ്യാ-
നന്ദസ്യാസ്യോദ്ഗതാ ബുധൈഃ
ദൃശ്യതാമ് ബാലകസ്യേവ
വ്യാഖ്യേയം ദീധിതിര്‍ മുദാ.

Dharma ധര്‍മ്മഃ

ധര്‍മ്മ ഏവ പരം ദൈവം
ധര്‍മ്മ ഏവ മഹാധനം
ധര്‍മ്മസ്സര്‍വ്വത്ര വിജയീ
ഭവതു ശ്രേയസേ നൃണാം

Sadasiva Darsanam സദാശിവദര്‍ശനം

മണംതുടങ്ങിയെണ്ണീ മണ്ണിലുണ്ണുമെണ്ണമൊക്കെയ-
റ്റിണങ്ങിനില്ക്കുമുള്‍ക്കുരുന്നുരുക്കി നെക്കിനക്കിടും
ഗുണംനിറഞ്ഞ കോമളക്കുടത്തിലന്നുമിന്നുമി-
ന്നിണങ്ങളങ്ങുമിങ്ങു മെങ്ങുമില്ലനല്ലമങ്ഗളം. 1

കളംകറുത്തകൊണ്ടലുണ്ടിരുണ്ടകൊണ്ടകണ്ടെഴും
കളങ്കമുണ്ടനെങ്കിലും കനിഞ്ഞുകൊള്ളുവാ‍ന്‍
ഇളംപിറക്കൊഴുന്നിരുന്നു മിന്നുമുന്നതത്തല-
ക്കുളംകവിഞ്ഞ കോമളക്കുടംചുമന്നകുഞ്ജരം. 2

’അരം’ തിളച്ചുപൊങ്ങുമാടലാഴിനീന്തിയേറിയ-
ക്കരെക്കടന്നു കണ്ടപോതഴിഞ്ഞൊഴിഞ്ഞുനിന്ന നീ
ചുരന്നചുഴവും ചൊഴിഞ്ഞിടുന്ന സുക്തികണ്ടുക-
ണ്ടിരന്നുനിന്നിതെന്മുടടിക്കുചുടുമീശനേ! 3

ശനൈരുയര്‍ന്നുയര്‍ന്നു വന്നുനിന്നുകൊന്നുതിന്നിടും
ദിനം ദിനം ദിനേശനിന്ദുവെന്നുരണ്ടുകന്ദുകം
മനംകവിഞ്ഞുമാറിയാടുമങ്ങുമണ്ണോടെണ്ണുമീ-
ജനംനിനയ്ക്കുമൊക്കെയും ജയിക്കുമാദിദൈവമേ! 4

ദൈവമേ, നിനയ്ക്ക നീയും ഞാനുമൊന്നുതന്നെയെന്നു
കൈവരുന്നതിന്നിതെന്നിയടിയനില്ല കാംക്ഷിതം
ശൈവമൊന്നൊഴിഞ്ഞു മറ്റുമുള്ളതൊക്കെയെങ്ങുമിങ്ങു
മായ് വലഞ്ഞുഴന്നിടുന്ന വഴിയതും നിനയ്ക്കി‍ല്‍ നീ. 5

നിനയ്ക്കിലിന്ദുചൂഡനൊന്നുതന്നെ നീയൊഴിഞ്ഞു മ-
റ്റെനിക്കുദൈവമില്ല പൊന്വിനളക്കിളയ്ക്കുമാഴിയേ
മനംതുടങ്ങിയെണ്ണുമെണ്ണുമെണ്ണമൊക്കെനെക്കിനക്കിടും
കനംകുറഞ്ഞമേനിയേ കനിഞ്ഞുവന്ന കന്നലേ. 6

നിലംനിലിമ്പരാറുപാമ്പെലുമ്പൊടമ്പിളിക്കല-
ത്തിലംവിളങ്ങിടുന്ന ചെഞ്ചിടയ്ക്കിടയ്ക്കണഞ്ഞിടും
ചിലങ്കകണ്ടു ചഞ്ചലപ്പെടും മുഖംമലര്‍ന്ന പൂ-
ങ്കുലയ്ക്കു കുമ്പിടുംപടിക്കിനിക്കനിഞ്ഞുകൂറു നീ. 7

കനിഞ്ഞുമണ്ണുമപ്പുമപ്പുറം കലര്‍ന്ന കാറ്റൊട-
ങ്ങണഞ്ഞുവിണ്ണിലന്നുമിന്നുമൊന്നിരുന്നുമിന്നിടും
മണംകലര്‍ന്നണമേനിയേതതിന്നു നീ മലര്‍ന്നി ടും
മണിക്കു മാനമില്ല മല്ലിടുന്നൊരല്ലുമില്ലതില്‍. 8

ഇതില്‍കിടന്നു കേണുവാണു നാള്‍കഴിഞ്ഞിടുന്നനി-
ക്കിതില്‍പരം നിനയ്ക്കിലെന്തു വന്നിടുന്നു സങ്കടം
മതിക്കൊഴുന്നണിഞ്ഞിടുന്നമന്നവാ, കനിഞ്ഞുമു-
ന്മതിക്കുടംകവിഞ്ഞു പായുമാറു ചൂടിയാടുനീ. 9

അടിക്കുപന്നിപോയി നിന്മുടിക്കൊരന്നവുംപറ-
ന്നടുത്തകണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ,
എടത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടന്‍
നടിച്ചിടും നമശ്ശിവായ നായകാ, നമോ നമഃ 10

Vishnvashtakam വിഷ്ണ്വഷ്ടകം

വിഷ്ണുവിശാലരുണപദ്മംനേത്രം
വിഭാന്തമീശാംബുജയോനിപൂജിതം
സനാതനം സന്മതിശോധിതം പരം
പുമാംസമാദ്യം സതതം പ്രപദ്യേ. 1

കല്യാണദം കാമഫലപ്രദായകം
കാരുണ്യരുപം കലികല്മയഷഘ്നം.
കലാനിധിം കാമതനുജമാദ്യം
നമാമി ലക്ഷ്മീശമഹം മഹാന്തം. 2

പീതാംബരം ഭൃങ്ഗനിഭം പിതാമഹ
പ്രമുഖവന്ദ്യം ജഗദാദിദേവം
കിരീടകേയൂരമുഖൈഃ പ്രശോഭിതം
ശ്രീകേശവം സന്തതമാനതോ‍ഽസ്മി. 3

ഭുജങ്ഗതല്പം ഭുവനൈകനാഥം
പുനഃ പുനഃ സ്വീകൃതകായമാദ്യം
പുരന്ദരാദ്യൈരപി വന്ദിതം സദാ
മുകുന്ദമത്യന്തമനോഹരം ഭജേ. 4

ക്ഷീരാംബുരാശേരഭിതഃ സ്ഫുരന്തം
ശയാനമാദ്യന്തവിഹീനമവ്യയം
സത്സോവിതം സാരസനാഭമുചൈര്‍-
വിഘോഷിതം കേശിനിഷുദനം ഭജേ. 5

ഭക്താര്‍ത്തിശഹന്താരമഹര്ന്നിൈശന്തം
മുനീന്ദ്രപുഷ്പാഞ്ജലിപാദപങ്കജം
ഭവഘ്നമാധാരമഹാശ്രയം പരം
പരാപരം പങ്കജലോചനം ഭജേ. 6

നാരയണം ദാനവകാനനാനലം
നതപ്രിയം നാമവിഹീനമവ്യയം
ഹര്‍ത്തും ഭുവോ ഭരമനന്തവിഗ്രഹം
സ്വസ്വീകൃതക്ഷമാവരമീഡിതോഽസ്മി 7

നമോഽസ്തു തേ നാഥ! പരപ്രദായിന്‍!
നമോഽസ്തു തേ കേശവ! കിങ്കരോഽസ്മി
നമോഽസ്തു തേ നാരദപുജിതാങ്ഘ്രേ
നമോ നമസ്ത്വച്ചരണം പ്രപദ്യേ. 8

ഫലശ്രുതി:
വിഷണ്വഷ്ടകമിദം പുണ്യം യഃ പഠേദ്ഭ്ക്തിതോ നരഃ
സര്വ്പാപവിനിര്മു ക്തോ, വിഷ്ണു്ലോകം സ ഗച്ഛതി

Kolateeresa Stavam - കോലതീരേശസ്തവം

കാലശ്രയമെന്നായണയുന്നോര്ക്കരനുകുലന്ശ‍
ഫാലാക്ഷനധര്മി്ഷ്ഠരിലേറ്റം പ്രതികുലന്ു‍
പാലിക്കണമെന്നെപ്പരിചോടിന്നു കൂളത്തൂര്‍
കോലത്തുകരക്കോവിലില്‍ വാഴും പരമേശന്‍. 1

ഈ ലോകമശേഷം ക്ഷണമാത്രേണ സ്യജിച്ചാ-
രാലോകനമാത്രേണ ഭരിക്കുന്നനുവേലം
ഈ ലീലകളാടുന്നവനാണ്ടീടണമെന്നെ
കോലത്തുകരക്കോവിലില്വാാഴും പരമേശന്‍‍. 2

സര്വ്വുശ്രയമെങ്ങും നിറയുന്നോനപി ഭക്തര്‍-
ക്കിവ്വാറൊരുരുപം ഭജനത്തിന്നുധരിപ്പോന്‍
ആലസ്യമൊഴിച്ചപ്പരബോധം തരണം മേ
കോലത്തുകരക്കോവിലില്‍ വാഴും പരമേശന്‍. ‍ 3

ഈ ലോചനമാദീന്ദ്രിയമേതെങ്കിലുമൊന്നി-
ങ്ങാലോചനകുടാതപഥത്തിങ്കലണഞ്ഞാല്‍
ആലാക്കീലുടന്‍ സന്മലതിതോന്നിക്കുകെനിക്കെ‍ന്‍-
കോലത്തുകരക്കൊവിലില്‍ വാഴും പരമേശന്‍‍. 4

കൈകാല്മുരതലാമെന്നുടെയങ്ഗങ്ഗങ്ങളിലൊന്നും
ചെയ്യാതൊരു സത്കര്മതമൊഴിഞ്ഞങ്ങവിവേകാ‍ല്‍
വയ്യാത്തതു ചെയാന്‍ തുനിയാതാക്കുകവേണം
കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ! 5

രോഗാദികളെല്ലാമൊഴിവാക്കീടുകവേണം
ഹേ! കാമദ, കാമാന്തക, കാരുണ്യപയോധേ!
ഏകീടണമേ സൗഖ്യമെനിക്കന്പൊ,ടു ശംഭോ!
കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ! 6

ദാരിദ്ര്യമഹാദുഃഖമണഞ്ഞീടരുതെന്നി‍ല്‍
ദുരത്തകലേണം മദമെന്നും സുജനാനാം
ചാരത്തുവസിപ്പാനൊരു ഭാഗ്യം വരണം ശ്രീ-
കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ! 7

ചാപല്യവശാല്‍ ചെയ്തൊരു പാപങ്ങള്്‍ പൊറുത്തെന്‍-
താപങ്ങളൊഴിച്ചാളണമെന്നല്ലിനി നിത്യം
പാപാപഹമാം നിന്പണദമോര്ക്കാായ്വംരണം മേ
കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ! 8

ധാതാവിനുമാമധവനും കുടിയമേയം
വീതാവധി നിന്‍ വൈഭവമാരാണുരചെയ്വാം‍ന്‍?
ഏതാനുമിവന്നുള്ളഭിലാഷങ്ങള്‍ പറഞ്ഞേ‍ന്‍
കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ! 9

മാലുണ്ടതുരയ്പ്പാ ‍ന്‍ കഴിവില്ലാശ്ശിശുവിന്റെ
പോലിങ്ങു നിരര്ഥലധ്വനിയാണെന്റെ പുലമ്പ‍ല്‍
ആലംബനമാമെങ്കിലുമാമ്ബാ്സമമിന്നെ‍ന്‍-
കോലത്തുകരക്കോവിലില്‍ വാഴും പരമേശന്‍‍. 10