Sunday, July 12, 2009

Guhashtakam ഗുഹാഷ്ടകം

ശാന്തം ശംഭുതനുജം സത്യമനാധാരം ജഗദാധാരം
ജ്ഞാത്യജ്ഞാനനിരന്തരലോക ഗുണാതീതം ഗുരുണാതീതം
വല്ലീവത്സലഭൃങ്ഗാരണ്യകതാരുണ്യം വരകാരുണ്യം
സേനാ സാരമുദാരം പ്രണമത ദേവേശം ഗുഹമാവേശം 1

വിഷ്ണുബ്രഹ്മസമര്‍ച്യം ഭക്തജനാദിത്യം വരുണാതിഥ്യം
ഭാവാഭാവജാഗത്ത്ര്യരുപമഥാരുപം ജിതസാരുപം
നാനാഭുവനസമാധേയം വിനുതാധേയം വരരാധേയം
കേയുരാങ്ഗനിഷങ്ഗം പ്രണമത ദേവേശം ഗുഹമാവേശം. 2

സ്കുന്ദം കുങ്കുമവര്‍ണ്ണം സ്പന്ദമുദാനന്ദം പരമാനന്ദം
ജോതിഃസ്തോനമനിരന്തരരമ്യമഹസ്സാമ്യം മനസായാമ്യം
മായാശൃങ്ഖലബന്ധവിഹീനമനാദീനം പരമാദീനം
ശോകാപേതമുദാന്തം പ്രണമത ദേവേശം ഗുഹമാവേശം .. 3

വ്യാളവ്യാവൃതഭുഷം ഭസ്മസമാലേപം ഭുവനാലേപം
ജ്യോതിശ്ചക്രസമര്‍പ്പിതകായമനാകായവ്യയമാകായം
ഭക്തത്രാണനശക്ത്യായുക്തമനുദ്യുക്തം പ്രണയാസക്തം
സുബ്രഹ്മണ്യമരുണ്യം പ്രണമത ദേവേശം ഗുഹമാവേശം 4

ശ്രീമത് സുന്ദരകായം ശിഷ്ടജനാസേവ്യം സുജടാസേവ്യം
സേവാതുഷ്ടസമര്പ്പി തസുത്രമഹാസത്രം നിജഷഡ്വക്ത്രം
പ്രത്യര്‍ത്ഥ്യാ നതപാദസരോരുഹമാവാഹം ഭവഭീദാഹം
നാനായോനിമയോനിം പ്രണമത ദേവേശം ഗുഹമാവേശം 5

മാന്യം മുനിഭിരമാന്യം മഞ്ജുഗജടാസര്‍പ്പം ജിതകന്ദര്‍പ്പം
ആകല്പംമൃതതരളതരങ്ഗമനാസങ്ഗം സകലാസങ്ഗം
ഭാസാഹ്യധരിതഭാസ്വന്തം ഭവികസ്വാന്തം ജിതഭീസ്വാന്തം
കാമം കാമനികാമം പ്രണമത ദേവേശം ഗുഹമാവേശം. 6

ശിഷ്ടം ശിവജനതുഷ്ടം ബുധഹൃദയാകൃഷ്ടം ഹൃതപാപിഷ്ഠംാ
നാദാന്തദ്യുതിമേകമനേകമനാസങ്ഗം സകലാസങ്ഗം
ദാനവിനിര്‍ജ്ജിതനിര്‍ജ്ജരദാരുമഹാഭീരും തിമിരാഭീരും
കാലാകാലമകാലം പ്രണമത ദേവേശം ഗുഹമാവേശം 7

നിത്യം നിയമിഹൃദിസ്ഥം സത്യമനാഗാരം ഭുവനാഗാരം
ബന്ധുകാരുണലളിതശരീരമുരോഹാരം മഹിമാഹാരം
കൗമാരീകരപീഡിതപാദപയോജാതം ദിവി ഭുജാതം
കണ്ഠേകാലമകാലം പ്രണമത ദേവേശം ഗുഹമാവേശം. 8

No comments:

Post a Comment