തെഴുമേനി നിന്നവയവങ്ങളൂഴിന്നു മുന്‍
മൊഴിയുന്നതെന്നിനി മുനികള്‍ക്കുമെന്നംബികേ!
കഴിവില്ലയൊന്നുമതുകൊണ്ടെനിക്കിന്നു നിന്‍ -
മൊഴി വന്നു മൗനനിലയായ് മുഴങ്ങുന്നിതാ 1
ഇതുകൊണ്ടു കണ്ടതിലൊരുത്തി നീയെന്നുമീ
മതിമണ്ഡലത്തൊടു മറുത്തു മറ്റൊന്നിലും
കുതികൊണ്ടു ചാടിവലയാതെകണ്ടങ്ങു നിന്‍
പദതാരടുത്തു പദമൂന്നി പൊന്നിന്‍കനീ! 2
കണികാണുമിക്കനകമൊടു കാര്‍വേണി മണ്‍ -
പണി കാനല്‍നീരുനികരെന്നു പാടുന്നിതാ
പിണിയാറുമാറു പിരിയാതെ പേണുന്ന നിന്‍
മണിമേനിതന്നിലണയുന്നതിന്നൂതു നീ 3
ധുനിചുടുമയ്യനു തുണയ്ക്കു തോന്നുന്ന നീ
മുനിമൗലിതന്നിലെഴുനള്ളി മൂളുന്നതും
പനിയുണ്ടിടും കൃമി തുടങ്ങി മറ്റൊക്കെ നി-
ന്നിനമെന്നതും നിലയിലൂതി ഇന്നീടു നീ! 4
ഇടയില്ലെനിക്കിടയിലിന്നു കാണുന്നൊരി-
പ്പൊടികൊണ്ടു മൂടുമുടലിന്നു പൊന്നംബികേ!
തടവില്ലയൊന്നുമതുകൊണ്ടെനിക്കിന്നു നി-
ന്നുടലൊന്നു തന്നിനിയുമൂതു മാണിക്യമേ 5
കമരും ചെവിക്കുമതല്ല കണ്ണിന്നുതൊ-
ട്ടമരുന്നതിന്നുമൊരു മൗലിയെന്നല്ല നീ
അമരം തുഴഞ്ഞിതിലിരുന്നുയര്‍ന്നങ്ങുവ-
ന്നമരുന്നതിന്നരുളു മാമതൂതിന്നിയും! 6
ഇനി ഇന്റെ മൗലിയെഴുന്നിടും പൂനിലാ-
വിനുമങ്ങു നിന്നു വിളയുന്ന വെണ്ണീറിനും
കനലിന്നു നീരിനു മണത്തിനെന്നല്ല നി-
ന്നിനമിങ്ങു കണ്ടതിനൊക്കെയും കൈതൊഴാം 7
തൊഴുമെന്നെയങ്ങുവിളിയിങ്ങുനിന്നാഴിയില്‍
തുഴയുന്നെനിക്കു തുണയില്ല നീയെന്നിയേ
അയലിങ്കലിട്ട മെഴുകല്ല നെയ്യെന്‍ മനം
കുഴയുന്നിതങ്ങു കുഴലൂതു കാര്‍കൊണ്ടലേ! 8
അല പൊങ്ങിവന്നു നുര തുള്ളിയുള്ളാഴിനി-
ന്നലയുന്നു പെണ്‍കുതിരയല്ലി മല്ലിന്നു നീ!
നിലപെറ്റുനിന്നിതു നുറുക്കി നീരാടു നീ-
രലയുന്നതില്ല, തണലെന്നറിഞ്ഞൂതു നീ! 9
ഇതു പഥ്യവൃത്തമിടരില്ല പാടുന്നവര്‍ -
ക്കിതിനിന്നു നിന്നടിയെടുത്തു തന്നീടു നീ 10
ഫലശ്രുതിയില്‍ രണ്ടുവരി നഷ്ടപ്പെട്ടിരിക്കുന്നു
Sunday, July 12, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment