1
ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളേ;
നാവികന് നീ ഭവാബ്ധിക്കോ-
രാവിവന്‍തോണി നിന്‍പദം.
2
ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം.
3
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്.
4
ആഴിയും തിരയും കാറ്റും-
ആഴവും പോലെ ഞങ്ങളും
മായയും നിന് മഹിമയും
നീയുമെന്നുള്ളിലാകണം.
5
നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയായതും
6
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെനീക്കി -
സ്സായൂജ്യം നല്കുമാര്യനും.
7
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.
8
അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന് പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിയ്ക്കുക.
9
ജയിയ്ക്കുക മഹാദേവ,
ദീനവന പരായണാ,
ജയിയ്ക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിയ്ക്കുക.
10
ആഴമേറും നിന് മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം
Saturday, July 11, 2009
Subscribe to:
Post Comments (Atom)

THIS IS A GREAT WORK
ReplyDeleteഅകവും പുറവും തിങ്ങും
ReplyDeleteമഹിമാവാര്‍ന്ന നിന് പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിയ്ക്കുക
ഇരൂളടഞ്ഞോരെൻ ചിത്തേ-
Deleteദേവാ തവദശകങ്ങളാത്മ
പ്രകാശമായ്,ജാത്യന്ധകാ-
ര,മകന്നോരുലകുണരട്ടെ
The best prayer available in the world. That too by a Guru🙏🙏🙏
Deleteനല്ലൊരു പ്രർദ്ദ്ന
ReplyDeleteRoopavum,aroopavum,midhyayum,sathyavum Ellam eashwaran thanne
ReplyDeleteaazhamerum ninmahssamazhiyil njangalakve aazhanam vazhanam nityam vazhanam vazhanam sugam
ReplyDeleteIt is one of the meaningful contribution maid by our god.
ReplyDeleteVERY VERY GOOD WORK
ReplyDeleteTo be honest, I'm an atheist , but this made me wish there was a god
ReplyDeleteആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍ നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം
ReplyDeleteആഴിയും തിരയും കാറ്റും-
ReplyDeleteആഴവും പോലെ ഞങ്ങളും
മായയും നിന് മഹിമയും
നീയുമെന്നുള്ളിലാകണം..... my favourite verses... great philosophy of an enlightened guru
Excellent work made by Guru based on Advaitha sidhandha.
ReplyDeleteഅത്യന്തം ഗഹനമായ ഒരു കൃതിയാണ് ദൈവദശകം. അതിലെ ഓരോ വരിയും ഓരോ മഹാഭാരതമാണ്.
ReplyDeleteExcellent prayer, makes me very happy
ReplyDeleteദെയ്വ ദശകം. അതിൽ പൂർണ അർപ്പണ ഭാവത്തോടു കൂടി ഒരുവട്ടം ആലപിച്ചു കഴിഞ്ഞാൽ കിട്ടുന്ന ഒരു സംതൃപ്തി പറഞ്ഞു അറിയിക്കാൻ പറ്റില്ല. അനുഭവിച്ചറിയണം
ReplyDeleteBhahavan
ReplyDeletepoda
ReplyDelete😦
DeleteThis comment has been removed by the author.
ReplyDeleteഅകവും പുറവും തിങ്ങും
ReplyDeleteമഹിമാവാര്‍ന്ന നിന് പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിയ്ക്കുക.
🙏🙏🙏🙏
ReplyDeleteഅദ്വൈത സിദ്ധാന്തത്തിലൂന്നിയ ആഴമേറിയ പ്രാർത്ഥനാഗീതമാണ് ദൈവദശകം. ഇതുപോലൊന്ന് വേറെയില്ല!!!☺
ReplyDeleteEvery children must offer this prayer daily
ReplyDeleteIt should be taught as the morning prayer of all the schools in Hindustan
ReplyDeleteThis should be taught as the morning prayer of all schools of Hindustan
ReplyDeleteThe great poam it is.
ReplyDeleteThanks. god.
ആ മഹാഗുരുവിന്റെ തൃപ്പാദങ്ങളിൽ സാഷ്ടംഗനമസ്കാരം അർപ്പിക്കുന്നു. സർവ്വ വേദാന്ത സാരമായ ഈ സ്തോത്രം എല്ലാ ഹിന്ദുക്കളും നിത്യവും ജപിക്കേണ്ടതാണ്.
ReplyDeleteVery true🙏
Delete
Deleteഎല്ലാ ഹിന്ദുക്കളും എന്നല്ല, എല്ലാ ജന്തുക്കളും നിത്യം ഭജിക്കട്ടെ.
നീ സത്യം ജ്ഞാനമാനന്ദം
ReplyDeleteനീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.
എത്ര ലളിതം എത്ര വലിയ സത്യം....ഗുരുവിന് പ്രണാമം. ഞാൻ തന്നെയാണ് കാലം എന്നൊരു ഖുർആൻ വചനം ഉണ്ട്. എല്ലാ ഗുരുക്കന്മാരും പറയുന്നത് ഒരേ കാര്യം...
ReplyDeleteathe ella mathavum parayunnathu onnuthanne ... pakshe alukal onnum manasilakkunnilla thaanum.... ee sristiyile ellam koodicherunnathanu dhaivam ennu arum manasilakkunnilla... Dhaivam ninte ullil thanne undennu Guru kannadi prathishta nadathi kaanichu tharan sremichu... ennittum alukal dhiavathe purathu thedi nadakkunnu....
Deleteവേദവും വേദാന്തവും ഭക്തിയും ഉപാസനയും ആരാധനയും ഒരുപോലെ ചേർന്നുനിൽക്കുന്ന ഒരു കൃതി. 🙏
ReplyDeleteഗുരു ദേവൻ 🌟
ReplyDeleteഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ReplyDeleteട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം.
🙏🙏⚜️
ReplyDeleteദൈവമേ! കാത്തുകൊൾകങ്ങു
ReplyDeleteകൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ-
രാവിവൻ തോണി നിൻപദം
കാത്തുകൊൾകങ്ങു = കാത്തു കൊള്ളുക
കൈവിടാതിങ്ങു = കൈവിടാതെ അങ്ങ്
നാവികൻ = നവ്യ + അവിക് + അവൻ
നവ്യ = പുതിയ
അവിക് =പ്രാണൻ, മനസ്സ് , ഹൃദയം
നവ്യ + അവിക് + അവൻ ==== പുതിയ പ്രാണനോട് കൂടിയവൻ (ഈ ശരീരം അഥവാ ജൻമം അഥവാ എനിക്ക്)
ഭവാബ്ധിക്കൊ = ഭവ + ആഭാതി +യ്ക്ക്
ഭവ = ഉണ്ടാകുന്ന, ജനിക്കുന്ന
ആഭാതി = തേജസ്സ്, ശോഭ, പ്രകാശം
രാവിവൻ = ആ + ഇവൻ+ തൻ
ഈ പുതിയ ജന്മത്തിലെ ശരീരത്തിന് ചൈതന്യമായിരിക്കുന്ന അങ്ങ് തന്നെ അങ്ങയുടെ അടുത്തേയ്ക്കുള്ള മാർഗ്ഗവും (തോണിയും)
ദൈവ ദശകത്തിന്റെ പിയാനോ നോട്സ് കിട്ടുമോ
ReplyDelete....... !!!!!!!!!! PRANAAMAM .................!!!!!!!!!!!!!
ReplyDeleteO Lord, keep guard and hold us tight,
ReplyDeleteDo not let our hearts lose sight.
Across life’s sea through storm and gale,
Your sacred feet will never fail.
When thoughts are counted, one by one,
And all words fade when day is done,
Let hearts be still like Your pure gaze,
Resting in You through all our days.
You feed us, clothe us, keep us whole,
You bless each mind, each seeking soul.
Alone You are our guiding light,
Our refuge through the darkest night.
As ocean deep, as rolling sea,
As wind that sets each spirit free,
May we become Your boundless grace,
Your glory shining in this place.
You are the world, its form and frame,
Creator’s heart, eternal flame.
The essence from which all take flight,
In day and dream, in dark and light.
You weave illusion’s timeless art,
And gently pull the threads apart,
Then lead us to the truth so clear,
Where only bliss and peace appear.
You are Truth, and Knowledge pure,
You are the joy that will endure.
Past and future bow to You,
The present moment shining through.
Your radiant feet in glory stand,
Pervade all space, both sea and land.
We chant Your praise, O Lord above,
In joy, in peace, in boundless love.
Victory to You, Great Lord,
Refuge of each helpless soul restored.
Victory to You, Bliss divine,
Ocean of mercy, light that shines.
In Your deep radiance let us dive,
In You alone may we be alive.
May we flourish, strong and free,
In endless joy and harmony.
Translated using AI. Thanks.
ReplyDelete