Saturday, July 11, 2009

Daiva Dasakam ദൈവദശകം

1

ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളേ;
നാവികന്‍ നീ ഭവാബ്ധിക്കോ‌-
രാവിവന്‍തോണി നിന്‍പദം.

2

ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.

3

അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.

4

ആഴിയും തിരയും കാറ്റും-
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം.

5

നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയായതും


6

നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെനീക്കി -
സ്സായൂജ്യം നല്‍കുമാര്യനും.

7

നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.

8

അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിയ്ക്കുക.

9

ജയിയ്ക്കുക മഹാദേവ,
ദീനവന പരായണാ,
ജയിയ്ക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിയ്ക്കുക.

10

ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം

37 comments:

  1. അകവും പുറവും തിങ്ങും
    മഹിമാവാര്‍ന്ന നിന്‍ പദം
    പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
    ഭഗവാനേ, ജയിയ്ക്കുക

    ReplyDelete
    Replies
    1. ഇരൂളടഞ്ഞോരെൻ ചിത്തേ-
      ദേവാ തവദശകങ്ങളാത്മ
      പ്രകാശമായ്,ജാത്യന്ധകാ-
      ര,മകന്നോരുലകുണരട്ടെ

      Delete
    2. The best prayer available in the world. That too by a Guru🙏🙏🙏

      Delete
  2. നല്ലൊരു പ്രർദ്ദ്ന

    ReplyDelete
  3. Roopavum,aroopavum,midhyayum,sathyavum Ellam eashwaran thanne

    ReplyDelete
  4. aazhamerum ninmahssamazhiyil njangalakve aazhanam vazhanam nityam vazhanam vazhanam sugam

    ReplyDelete
  5. It is one of the meaningful contribution maid by our god.

    ReplyDelete
  6. To be honest, I'm an atheist , but this made me wish there was a god

    ReplyDelete
  7. ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍ നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം

    ReplyDelete
  8. ആഴിയും തിരയും കാറ്റും-
    ആഴവും പോലെ ഞങ്ങളും
    മായയും നിന്‍ മഹിമയും
    നീയുമെന്നുള്ളിലാകണം..... my favourite verses... great philosophy of an enlightened guru

    ReplyDelete
  9. Excellent work made by Guru based on Advaitha sidhandha.

    ReplyDelete
  10. അത്യന്തം ഗഹനമായ ഒരു കൃതിയാണ് ദൈവദശകം. അതിലെ ഓരോ വരിയും ഓരോ മഹാഭാരതമാണ്.

    ReplyDelete
  11. Excellent prayer, makes me very happy

    ReplyDelete
  12. ദെയ്‌വ ദശകം. അതിൽ പൂർണ അർപ്പണ ഭാവത്തോടു കൂടി ഒരുവട്ടം ആലപിച്ചു കഴിഞ്ഞാൽ കിട്ടുന്ന ഒരു സംതൃപ്തി പറഞ്ഞു അറിയിക്കാൻ പറ്റില്ല. അനുഭവിച്ചറിയണം

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. അകവും പുറവും തിങ്ങും
    മഹിമാവാര്‍ന്ന നിന്‍ പദം
    പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
    ഭഗവാനേ, ജയിയ്ക്കുക.

    ReplyDelete
  15. അദ്വൈത സിദ്ധാന്തത്തിലൂന്നിയ ആഴമേറിയ പ്രാർത്ഥനാഗീതമാണ് ദൈവദശകം. ഇതുപോലൊന്ന് വേറെയില്ല!!!☺

    ReplyDelete
  16. Every children must offer this prayer daily

    ReplyDelete
  17. It should be taught as the morning prayer of all the schools in Hindustan

    ReplyDelete
  18. This should be taught as the morning prayer of all schools of Hindustan

    ReplyDelete
  19. The great poam it is.
    Thanks. god.

    ReplyDelete
  20. ആ മഹാഗുരുവിന്റെ തൃപ്പാദങ്ങളിൽ സാഷ്ടംഗനമസ്കാരം അർപ്പിക്കുന്നു. സർവ്വ വേദാന്ത സാരമായ ഈ സ്തോത്രം എല്ലാ ഹിന്ദുക്കളും നിത്യവും ജപിക്കേണ്ടതാണ്.

    ReplyDelete
    Replies

    1. എല്ലാ ഹിന്ദുക്കളും എന്നല്ല, എല്ലാ ജന്തുക്കളും നിത്യം ഭജിക്കട്ടെ.

      Delete
  21. നീ സത്യം ജ്ഞാനമാനന്ദം
    നീ തന്നെ വര്‍ത്തമാനവും
    ഭൂതവും ഭാവിയും വേറ-
    ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.

    ReplyDelete
  22. എത്ര ലളിതം എത്ര വലിയ സത്യം....ഗുരുവിന് പ്രണാമം. ഞാൻ തന്നെയാണ് കാലം എന്നൊരു ഖുർആൻ വചനം ഉണ്ട്. എല്ലാ ഗുരുക്കന്മാരും പറയുന്നത് ഒരേ കാര്യം...

    ReplyDelete
    Replies
    1. athe ella mathavum parayunnathu onnuthanne ... pakshe alukal onnum manasilakkunnilla thaanum.... ee sristiyile ellam koodicherunnathanu dhaivam ennu arum manasilakkunnilla... Dhaivam ninte ullil thanne undennu Guru kannadi prathishta nadathi kaanichu tharan sremichu... ennittum alukal dhiavathe purathu thedi nadakkunnu....

      Delete
  23. വേദവും വേദാന്തവും ഭക്തിയും ഉപാസനയും ആരാധനയും ഒരുപോലെ ചേർന്നുനിൽക്കുന്ന ഒരു കൃതി. 🙏

    ReplyDelete
  24. ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
    ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
    നിന്നിടും ദൃക്കുപോലുള്ളം
    നിന്നിലസ്‌പന്ദമാകണം.

    ReplyDelete